കോട്ടയം: (www.kvartha.com 23.09.2021) പാലായില്‍ മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡ് ഒഴിച്ചതായി പരാതി. പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് പിതാവ് ഗോപാലകൃഷ്ണന്‍ ആസിഡ് ഒഴിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 31കാരനായ ഷിനു അത്യാസന്ന നിലയിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ ഷിനുവും പിതാവും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് ഷിനു ഉറങ്ങാന്‍ പോയി. ഇതിനിടെയാണ് ഗോപാലകൃഷ്ണന്‍ ആസിഡ് മകന്റെ ദേഹത്തൊഴിച്ചത്. എന്നാല്‍ എവിടെ നിന്നാണ് ഇയാള്‍ക്ക് ആസിഡ് ലഭിച്ചതെന്ന് വ്യക്തമല്ല.
സംഭവത്തിന് പിന്നാലെ സ്‌കൂടെറെടുത്ത് ഗോപാലകൃഷ്ണന്‍ ഒളിവില്‍ പോയി. പൊലീസ് പിന്നീട് മഫ്തിയില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഷിനു അപകട നില തരണം ചെയ്തിട്ടില്ല. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിനുവിന്റെ മൊഴി ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Keywords: Man arrested acid attack case, Kottayam, News, Local News, Crime, Criminal Case, Police, Arrested, Kerala.