സ്വന്തം സ്കൂൾ, സ്വന്തം തദ്ദേശസ്ഥാപനം തുടങ്ങിയ മാനദണ്ഡങ്ങളുടെകൂടി അടിസ്ഥാനത്തിൽ മുൻഗണന വന്നതോടെയാണ് അപേക്ഷകരിൽ പലർക്കും ഇഷ്ടസ്കൂൾ ലഭിക്കാതെ വന്നത്. അലോട്മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് മന്ദഗതിയിൽ തുടരുന്നതുകാരണം പല സ്കൂളുകളിലും വ്യാഴാഴ്ച പ്രവേശന നടപടികൾ വൈകുകയും ചെയ്തു.
1,21,318 വിദ്യാർഥികൾക്കാണ് ഇക്കുറി പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. മുൻവർഷം ഇത് 41,906 ആയിരുന്നു. 79,412 കുട്ടികളുടെ വർധന മുഴുവൻ എ പ്ലസ് നേടിയവരിൽ മാത്രമുണ്ടായി. 4,19,651 വിദ്യാർഥികൾ ഇക്കുറി ഉപരിപഠനത്തിനു യോഗ്യത നേടി.
ഒരു കുട്ടിക്കുപോലും പഠനം നഷ്ടപ്പെടാത്തവിധം കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് സർകാർ നിലപാട് ആവർത്തിക്കുന്നുമുണ്ട്. അൺ എയ്ഡഡിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒഴിവുവരുന്ന സംവരണ സീറ്റുകൾ മെറിറ്റിലേക്കു മാറ്റും.
Keywords: News, Kerala, SSLC, Plus Two student, School, Education, News, Even the A-plus students did not get their favorite subject and school in the Plus One first allotment.
< !- START disable copy paste -->
< !- START disable copy paste -->