Follow KVARTHA on Google news Follow Us!
ad

പത്താംതരം പ്രാഥമിക പരീക്ഷയില്‍ ഉള്‍പെട്ട 192 കാറ്റഗറിയിലുള്ള തസ്തികകളുടെ അര്‍ഹതാപട്ടിക കേരള പി എസ് സി പ്രസിദ്ധീകരിച്ചു

Eligibility list of 192 category posts included in Class X Preliminary Examination Published by PSC, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 18.09.2021) പത്താം തരം പ്രാഥമിക പരീക്ഷയില്‍ ഉള്‍പെട്ട 192 കാറ്റഗറിയിലുള്ള തസ്തികകളുടെ അര്‍ഹതാപട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു. സംസ്ഥാനതല തസ്തികകളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലേക്കുള്ള എല്‍ ഡി ക്ലര്‍ക് തസ്തികയുടെയും സെക്രടറിയേറ്റ്/പി എസ് സി ഓഫീസ് അറ്റന്‍ഡന്റ് തസ്തികയുടെയും യോഗ്യത പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് റിപോര്‍ട്. ജില്ലാതലത്തിലുള്ള ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് അടക്കമുള്ള മറ്റ് തസ്തികകളുടെ പട്ടികകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ പി എസ് സി വെബ്‌സൈറ്റില്‍ ലഭ്യമാകും.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന അന്തിമ പരീക്ഷകള്‍ എഴുതുവാന്‍ യോഗ്യത ലഭിച്ചവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം കട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പെടുത്താനുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിന്റെ ആറിരട്ടിയോളം വരുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് പട്ടികയിലുള്‍പെ ടുത്തിയത്. സംവരണ വിഭാഗങ്ങളെയും ആവശ്യമായ തോതനുസരിച്ച് ഉള്‍പ്പെടുത്തുന്നതാണ്.

News, Kerala, State, Thiruvananthapuram, PSC, Examination, Job, Website, Eligibility list of 192 category posts included in Class X Preliminary Examination Published by PSC.

ഭിന്നശേഷിക്കാരുള്‍പെടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരുടെ അപേക്ഷാ സമര്‍പണ സമയത്ത് അവര്‍ സ്വയം അവകാശപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതാ പട്ടികയില്‍ ഉള്‍പെ ടുത്തിയത്. അവസാന പരീക്ഷയ്ക്ക് ശേഷം റാങ്ക് ലിസ്റ്റില്‍ ഉള്‍പെടാന്‍ സാധ്യതയുള്ളവര്‍ക്കായി നടക്കുന്ന പ്രമാണപരിശോധനയില്‍ അവകാശവാദം തെറ്റെന്ന് ബോധ്യപ്പെടുന്ന പക്ഷം അത്തരക്കാരെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കുന്നതാണെന്നും പി എസ് സി അറിയിച്ചു. 192 കാറ്റഗറികളില്‍ കഴിഞ്ഞ ഫെബ്രുവരി, മാര്‍ച് , ജൂലായ് മാസങ്ങളില്‍ അഞ്ചു ഘട്ടങ്ങളിലായി നടന്ന പരീക്ഷയില്‍ 15 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടന്നതിനാല്‍ മാര്‍ക് സമീകരണം നടത്തിയാണ് മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ചത്.

ലക്ഷക്കണക്കിന് അപേക്ഷകള്‍ ലഭിക്കുന്ന സമാന യോഗ്യതയുളള തസ്തികകളിലേക്ക് ആദ്യഘട്ടത്തില്‍ പ്രാഥമിക പരീക്ഷയും തുടര്‍ന്ന് ഓരോ തസ്തികയ്ക്കും ജോലി അനുസരിച്ച് കഴിവും പ്രാപ്തിയും പരിശോധിക്കുന്ന പ്രത്യേക അവസാന പരീക്ഷയും നടത്തണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് പുതിയ പരീക്ഷാ പരിഷ്‌കരണത്തിലൂടെ കേരള പി എസ് സി നടപ്പിലാക്കുന്നത്.

കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലുംഓഫീസ് പ്രവര്‍ത്തന സജ്ജമായതിനാലാണ് കൃത്യ സമയത്ത് അര്‍ഹതാപട്ടിക പൂര്‍ത്തികയാകാന്‍ സാധിച്ചത്. പ്രാഥമിക പരീക്ഷയില്‍ അര്‍ഹത നേടിയവര്‍ അതാത് കാറ്റഗറികള്‍ അനുസരിച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന അവസാന പരീക്ഷ എഴുതേണ്ടത്. ജോലി സ്വഭാവമനുസരിച്ച് 11 വിഭാഗങ്ങളായി തിരിച്ച പരീക്ഷകളുടെ തീയതികളും വിശദമായ സിലബസും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Keywords: News, Kerala, State, Thiruvananthapuram, PSC, Examination, Job, Website, Eligibility list of 192 category posts included in Class X Preliminary Examination Published by PSC.
< !- START disable copy paste -->

Post a Comment