Follow KVARTHA on Google news Follow Us!
ad

സ്കൂൾ തുറക്കുന്നതുമായ ബന്ധപ്പെട്ട തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ; മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് എല്ലാം അറിഞ്ഞതെന്ന് വകുപ്പ് മന്ത്രിയുടെ പ്രതികരണം

Education department Kerala was not aware of school opening decision, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 18.09.2021) സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെയെന്ന് വകുപ്പ് മന്ത്രിയുടെ പ്രതികരണം.

നവംബർ 1 മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്. കോവിഡ് ഉന്നതതല യോഗത്തിൽ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കോ ക്ഷണമുണ്ടായില്ല. രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ ചർചയായിരുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച നടത്തിയത് ആരോഗ്യ വകുപ്പുമായി മാത്രമാണ്.

പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോ​ഗം ചേർന്നപ്പോഴും വിഷയം ചർചക്ക് വന്നിരുന്നില്ല. സ്കൂൾ തുറക്കൽ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രതികരണം.
അതേസമയം വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള നീക്കം ചർചയായിരിക്കുകയാണ്.

News, Thiruvananthapuram, Kerala, State, Top-Headlines, Education, School, Pinarayi vijayan, Chief Minister,

അതേസമയം നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനമായത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും.

നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദേശിച്ചു.

Keywords: News, Thiruvananthapuram, Kerala, State, Top-Headlines, Education, School, Pinarayi vijayan, Chief Minister, Education department Kerala, Education department Kerala was not aware of school opening decision.
< !- START disable copy paste -->


Post a Comment