Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും ഇ-ലേലം സെപ്റ്റംബര്‍ 17 മുതല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Compensation,Prime Minister,Narendra Modi,National,
ന്യൂഡെല്‍ഹി: (www.kvartha.com 16.09.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും ഇ-ലേലം സെപ്റ്റംബര്‍ 17 മുതല്‍ സംഘടിപ്പിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ലേലം സംഘടിപ്പിക്കുന്നത്. ഇ-ലേലത്തില്‍ നിന്നുള്ള വരുമാനം ഗംഗയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗ മിഷനിലേക്ക് നല്‍കുന്നതായിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

E-Auction Of Gifts, Mementos Received By PM Modi To Begin From Tomorrow, Proceeds To Go To Namami Gange Mission, New Delhi, News, Compensation, Prime Minister, Narendra Modi, National.

മെഡലുകള്‍ നേടിയ ഒളിംപ്യന്‍മാരുടെയും പാരാലിംപിയന്‍മാരുടെയും സ്‌പോര്‍ട്‌സ് ഗിയറും ഉപകരണങ്ങളും, അയോധ്യ റാംമന്ദിറിന്റെ പ്രതിരൂപം, ചാര്‍ധാം, രുദ്രാക്ഷ കണ്‍വെന്‍ഷന്‍ സെന്റര്‍, മോഡലുകള്‍, ശില്‍പങ്ങള്‍, പെയിന്റിംഗുകള്‍, അംഗവസ്ത്രങ്ങള്‍ എന്നിവയും ഇ ലേലം ചെയ്യുന്ന വിശേഷപ്പെട്ട സ്മാരകങ്ങളില്‍ ഉള്‍പെടുന്നു.

വ്യക്തികള്‍ക്കും /സംഘടനകള്‍ക്കും : https://pmmementos(dot)gov(dot)in എന്ന വെബ് സൈറ്റിലൂടെ 2021 സെപ്റ്റംബര്‍ 17 നും ഒക്ടോബര്‍ ഏഴിനും ഇടയില്‍ ഇ -ലേലത്തില്‍ പങ്കെടുക്കാം.

Keywords: E-Auction Of Gifts, Mementos Received By PM Modi To Begin From Tomorrow, Proceeds To Go To Namami Gange Mission, New Delhi, News, Compensation, Prime Minister, Narendra Modi, National.

Post a Comment