ലോകം കാത്തിരിക്കുന്ന ദുബൈ എക്സ്പോയുടെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി
Sep 22, 2021, 11:10 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 22.09.2021) ലോകമഹാമേളയായ ദുബൈ എക്‌സ്പോ 2020 ഔദ്യോഗികഗാനം പുറത്തിറക്കി. എക്സ്പോ ലോകത്തിലേക്കുള്ള വാതില്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെയാണ് 'ദിസ് ഈസ് ഔവര്‍ ടൈം. (ഇത് നമ്മുടെ സമയം) എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
യു എ ഇയുടെ സംസ്‌കാരവും അഭിമാനവും ആകാശത്തോളം ഉയര്‍ത്തിക്കാട്ടുന്ന ഈ ഗാനം ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ആശയം മുന്നോട്ടുവെക്കുന്നു. മനസുകളെ ഒന്നിപ്പിച്ച്, ഭാവിയെ സൃഷ്ടിക്കുന്നു എന്നതാണ് എക്‌സ്പോ പ്രമേയം.
യു എ ഇയിലെ മികച്ച കലാകാരന്മാരിലൊരാളും എക്‌സ്പോ അംബാസഡറുമായ ഹുസൈന്‍ അല്‍ ജാസ്മി, ലെബനീസ്-അമേരികന്‍ ഗായകനും രചയിതാവുമായ മൈസ കാര, സ്വദേശി ഗായിക അല്‍ മാസ് എന്നിവരാണ് ഗാന സംഘത്തിലുള്ളത്. ഭൂതകാലവും വര്‍ത്തമാനവും ഭാവിയും സമന്വയിപ്പിക്കുന്ന എക്‌സ്പോയുടെ ഔദ്യോഗിക ഗാനമൊരുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തെ സ്വാഗതം ചെയ്യാന്‍ ഈ ഗാനത്തിലൂടെ സാധിക്കുമെന്നും യു എ ഇയുടെ നേട്ടങ്ങള്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ഗാനമെന്നും ഹുസൈന്‍ അല്‍ ജാസ്മി പറഞ്ഞു. ഒക്ടോബര്‍ ഒന്നുമുതല്‍ 2022 മാര്‍ച് 31 വരെയാണ് ദുബൈ എക്‌സ്പോ 2020.
< !- START disable copy paste -->

"هذا وقتنا".. الأغنية الرسمية لإكسبو 2020 #دبي تحتفي بدولة #الإمارات وتأثير التعاونhttps://t.co/j4czAcP6au@expo2020dubai pic.twitter.com/oJMHbWs82k
— Dubai Media Office (@DXBMediaOffice) September 21, 2021
Keywords: News, Gulf, International, UAE, Dubai, Song, World, Dubai Expo 2020: official song 'This Is Our Time' launched.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.