Follow KVARTHA on Google news Follow Us!
ad

ധ്യാന്‍ ശ്രീനിവാസന്റെ ത്രിലെര്‍ ചിത്രം; 'വീകം' ടൈറ്റില്‍ പോസ്റ്റെര്‍ പുറത്ത്

Dhyan Sreenivasan new movie 'Veekam' title poster released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 23.09.2021) ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ത്രിലെര്‍ ചിത്രമാണ് 'വീകം'. സാഗര്‍ ഹരി തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റെര്‍ പുറത്തുവിട്ടു. താരങ്ങളായ മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്. 

കുമ്പരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് വീകം. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ സിദ്ധിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്, ദിനേശ് പ്രഭാകര്‍, ഡയാന ഹമീദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

News, Kerala, State, Kochi, Entertainment, Cinema, Cine Actor, Technology, Business, Finance, Facebook, Social Media, Dhyan Sreenivasan new movie 'Veekam' title poster released


ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ധനേഷ് രവീന്ദ്രനാഥ് ആണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹനും സംഗീതം- വില്യംസ് ഫ്രാന്‍സിസും കലാസാംവിധാനം- പ്രദീപ് എംവിയും പ്രൊജക്റ്റ് ഡിസൈന്‍- ജിത്ത് പിരപ്പന്‍കോഡുമാണ്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. 

ചിത്രത്തിലെ വസ്ത്രലങ്കാരം- അരുണ്‍ മനോഹറും മേകപ്- ഷാജി പുല്‍പള്ളിയും ഫിനാന്‍സ് കണ്‍ട്രോളര്‍- അമീര്‍ കൊച്ചിനും ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനു സജീവനും ക്രീയേറ്റീവ് കോര്‍ഡിനേറ്റര്‍- മാര്‍ട്ടിന്‍ ജോര്‍ജ് അറ്റവേലിലുമാണ്. അസോസിയേറ്റ് ഡയറക്ടര്‍സ്- സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ് മുരളി തുടങ്ങിയവരാണ്.

Keywords: News, Kerala, State, Kochi, Entertainment, Cinema, Cine Actor, Technology, Business, Finance, Facebook, Social Media, Dhyan Sreenivasan new movie 'Veekam' title poster released

Post a Comment