Follow KVARTHA on Google news Follow Us!
ad

സിബിഐ ആസ്ഥാനത്ത് വീണ്ടും തീപിടിത്തം; വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്‌നിശമനസേന

Delhi: Fire breaks out in basement of CBI building #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 17.09.2021) സി ബി ഐ(സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ആസ്ഥാനത്ത് വീണ്ടും തീപിടിത്തം. ഡെല്‍ഹി ലോധി റോഡിലുള്ള ആസ്ഥാനത്താണ് തീപിടിത്തമുണ്ടായത്. ബേസ്മെന്റ് ഏരിയയിലാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായി ഡെല്‍ഹി ഫയര്‍ സെര്‍വിസ് ഡിവിഷണല്‍ ഓഫിസര്‍ എസ് കെ ദുആ പറഞ്ഞു.

News, National, India, New Delhi, Fire, Fireworks, Delhi: Fire breaks out in basement of CBI building


അഗ്‌നിശമന സേനയുടെ 8 യൂണിറ്റ് ചേര്‍ന്ന് ഒരുമണിക്കൂറിനുള്ളിലാണ് തീയണച്ചത്. കെട്ടിടത്തിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഉടന്‍തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്‌നിശമനസേന മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. 

രാവിലെ 11.36 ഓടെയാണ് തീപിടിച്ച വിവരം തങ്ങളെ അറിയിച്ചതെന്ന് അതുല്‍ ഗാര്‍ഗ് അറിയിച്ചു. ജൂലൈ 8നും ഇവിടെ തീപിടിച്ചിരുന്നു.

Keywords: News, National, India, New Delhi, Fire, Fireworks, Delhi: Fire breaks out in basement of CBI building 

Post a Comment