യങ് ബോയ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ റൊണാള്‍ഡോയുടെ കിക് ശരീരത്തില്‍ പതിച്ച് ഗോള്‍പോസ്റ്റിന് പുറകിലുണ്ടായിരുന്ന ഗ്രൗന്‍ഡ് സ്റ്റാഫില്‍ പെട്ട യുവതി നിലത്തുവീണു.
ഇതുകണ്ട് വേലിക്കെട്ട് കടന്ന് യുവതിക്കരികിലേക്ക് ഓടിയെത്തി ക്ഷമചോദിച്ച റൊണാള്‍ഡോ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. തുടര്‍ന്ന് റൊണാള്‍ഡോ സമ്മാനിച്ച ഏഴാം നമ്പര്‍ യുനൈറ്റഡ് ജഴ്‌സിയില്‍ യുവതി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
യങ് ബോയ്‌സിനെതിരെ 13-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്ത് റൊണാള്‍ഡോ യുനൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ 35-ാം മിനിറ്റില്‍ ആരോണ്‍ വാന്‍ ബിസെക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ യുനൈറ്റഡ് 10 പേരായി ചുരുങ്ങി. കാമറൂണ്‍ താരം മൗമി എന്‍ഗാമെല്യൂവിലൂടെ 66ാം മിനിറ്റില്‍ ആതിഥേയര്‍ ഒപ്പമെത്തി. ഇഞ്ച്വറി സമയത്തെ അവസാന മിനിറ്റില്‍ (90+5) അമേരികന്‍ താരം തിയോസന്‍ സെയ്ബാഷ്യുവാണ് യങ്‌ബോയ്‌സിന് ജയം സമ്മാനിച്ചത്.
Keywords: Cristiano Ronaldo Accidently Knocks Down Steward with His Shot During Manchester United Warm-up, Cristiano Ronaldo, Football Player, Woman, Social Media, Video, News, World.During Manchester United’s warm up, Cristiano rushed towards a steward after she got struck by a ball.
— TCR. (@TeamCRonaldo) September 14, 2021
He later on gave her his jersey. 😍👏 pic.twitter.com/AumIEvp7XK