ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും പാര്‍ടി ഓഫിസിലും റിസോര്‍ടിലും വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മഹിളാ സംഘം പ്രവര്‍ത്തകയുടെ പരാതി; സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ ബ്രാഞ്ച് കമിറ്റിയിലേയ്ക്ക് തരം താഴ്ത്തി; സമാന സ്വഭാവമുള്ള കേസില്‍ നേതാവിനെതിരെ നടപടി എടുക്കുന്നത് ഇത് 2-ാം തവണ

 


നെടുങ്കണ്ടം: (www.kvartha.com 12.09.2021) നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും പാര്‍ടി ഓഫിസിലും റിസോര്‍ടിലും വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള മഹിളാ സംഘം പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍ കുട്ടിയെ ബ്രാഞ്ച് കമിറ്റിയിലേയ്ക്ക് തരം താഴ്ത്തി. സമാന സ്വഭാവമുള്ള കേസില്‍ നേതാവിനെതിരെ നടപടി എടുക്കുന്നത് ഇത് രണ്ടാം തവണ.

ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും പാര്‍ടി ഓഫിസിലും റിസോര്‍ടിലും വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മഹിളാ സംഘം പ്രവര്‍ത്തകയുടെ പരാതി; സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ ബ്രാഞ്ച് കമിറ്റിയിലേയ്ക്ക് തരം താഴ്ത്തി; സമാന സ്വഭാവമുള്ള കേസില്‍ നേതാവിനെതിരെ നടപടി എടുക്കുന്നത് ഇത് 2-ാം തവണ

സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുളിയന്മല ബ്രാഞ്ച് കമറ്റിയിലേയ്ക്കാണ് തരംതാഴ്ത്തിയത്. ഇത് രണ്ടാംതവണയാണ് സമാന സ്വഭാവമുള്ള കേസില്‍ സികെ കൃഷ്ണന്‍കുട്ടിക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് മഹിളാസംഘം പ്രവര്‍ത്തകയായ യുവതി, കൃഷ്ണന്‍കുട്ടിക്കെതിരെ പാര്‍ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ ജില്ലാ ഘടകം നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാന സെക്രടെറി കാനം രാജേന്ദ്രന് പരാതി നല്‍കി. ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും പാര്‍ടി ഓഫിസിലും റിസോര്‍ടിലും വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതിയെന്നാണ് റിപോര്‍ട്.

ഇതേ തുടര്‍ന്ന് പാര്‍ടി അന്വേഷണ കമിഷനെ നിയോഗിച്ചു. യുവതിയുടെയും കൃഷ്ണന്‍കുട്ടിയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അമ്പതിലധികം വരുന്ന പാര്‍ടി പ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സമാനമായ സംഭവത്തില്‍ മുന്‍പും കൃഷ്ണന്‍കുട്ടിയെ സംസ്ഥാന സമിതിയില്‍നിന്നും ബ്രാഞ്ച് കമിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇദ്ദേഹത്തെ പാര്‍ടിയില്‍ നിന്ന് പുറത്താക്കണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് കൃഷ്ണന്‍ കുട്ടിയുടെ വാദം.

Keywords:  CPI State Council member demoted to the Branch Committee, Idukki, News, Politics, Molestation attempt, Complaint, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia