Follow KVARTHA on Google news Follow Us!
ad

കോവിഡിനെതിരെ ബൂസ്റ്റർ ഡോസുകൾ നൽകേണ്ട ആവശ്യമുണ്ടോ? വിദഗ്ധർ പറയുന്നത് കേൾക്കൂ

Covid vaccine boosters not 'appropriate' at this stage: Lancet study, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 16.09.2021) കോവിഡിന്‍റെ കടുത്ത വകഭേദങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങേണ്ട ആവശ്യമില്ലെന്ന് രാജ്യാന്തര തലത്തിലുള്ള ശാസ്ത്രജ്ഞരുടെ കൂട്ടായ്മ. നിലവില്‍ ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയിലും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അ‍ഡ്മിനിസ്ട്രേഷനിലും ഉള്‍പെടെയുള്ള വിദഗ്ധരുടെ സംഘം ഈ നിഗമനത്തില്‍ എത്തിയത്.

ഡെല്‍റ്റ, ആല്‍ഫ വകഭേദങ്ങളുണ്ടാക്കുന്ന തീവ്ര കോവിഡ് രോഗത്തിനെതിരെ വാക്സീനുകള്‍ക്ക് ശരാശരി 95 ശതമാനം കാര്യക്ഷമതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ വകഭേദങ്ങളുണ്ടാക്കുന്ന ഏത് തരം അണുബാധയ്ക്കെതിരെയും 80 ശതമാനം ഫലപ്രാപ്തിയും വാക്സീനുകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും പല വാക്സീനുകളുടെ വിവിധ വകഭേദങ്ങള്‍ക്കെതിരെയുള്ള ഫലപ്രാപ്തി പരിശോധിച്ചതില്‍ നിന്ന് തീവ്രമായ കോവിഡ് ബാധയ്ക്കെതിരെയാണ് ഇവ കൂടുതല്‍ ഫലപ്രദമായി കാണുന്നതെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

News, New Delhi, COVID-19, Corona, National, India, Top-Headlines, Vaccine, Covid vaccine, Boosters not 'appropriate',

കൂടാതെ വാക്സീനുകള്‍ എടുത്തവര്‍ക്ക് കോവിഡില്‍ നിന്ന് ലഭിക്കുന്ന സംരക്ഷണം കുറഞ്ഞ് വരുന്നതായി സൂചിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ അനാ മരിയ ഹെനോ റെസ്ട്രെപോ പറഞ്ഞു.

അഥവാ ബൂസ്റ്റര്‍ ഡോസ് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ തന്നെ അത് വാക്സീന്‍ ഇനിയും എടുക്കാത്തവരിലേക്ക് വാക്സീന്‍ എത്തിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ഗുണങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

Keywords: News, New Delhi, COVID-19, Corona, National, India, Top-Headlines, Vaccine, Covid vaccine, Boosters not 'appropriate', Covid vaccine boosters not 'appropriate' at this stage: Lancet study.
< !- START disable copy paste -->


Post a Comment