Follow KVARTHA on Google news Follow Us!
ad

നവംബർ മുതൽ സ്കൂൾ തുറക്കാം; ഹോടെലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറുകൾ തുറക്കുന്നതിലും തീരുമാനമായില്ല; തീയറ്ററുകളും അടഞ്ഞ് തന്നെ

Covid restriction; No decision made to sit in hotels and eat and open bars, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 18.09.2021) ഹോടെലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറുകൾ തുറക്കുന്നതിലും ശനിയാഴ്ചയുണ്ടായ അവലോകന യോഗത്തിലും തീരുമാനമായില്ല. തീയറ്ററുകളും അടഞ്ഞ് തന്നെ കിടക്കും.

അതേസമയം സംസ്ഥാനത്ത് ഡബ്ള്യു ഐ പി ആർ മാനദണ്ഡത്തിൽ മാറ്റം. ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്രപേർ രോ​ഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ള്യു ഐ പി ആർ എട്ടിൽ നിന്ന് 10 ആക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കൂടുതൽ വാർഡുകൾ തുറക്കാനാണ് സർകാർ തീരുമാനം.

News, Thiruvananthapuram, Kerala, State, COVID-19, Corona, Hotel, Pinarayi vijayan, Chief Minister, Top-Headlines, Covid restriction,

കൂടാതെ കോളജുകൾ തുറക്കുന്നതിന് പിന്നാലെ സ്കൂളുകളും തുറക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി. ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10,12 ക്ലാസുകളും തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും തുടങ്ങും. ഒക്ടോബർ ആദ്യ വാരമാണ് നിയന്ത്രണങ്ങളോട് കോളജുകൾ തുറക്കുന്നത്.

Keywords: News, Thiruvananthapuram, Kerala, State, COVID-19, Corona, Hotel, Pinarayi vijayan, Chief Minister, Top-Headlines, Covid restriction, Covid restriction; No decision made to sit in hotels and eat and open bars.

< !- START disable copy paste -->


Post a Comment