Follow KVARTHA on Google news Follow Us!
ad

യുഎഇയിലെ ചില സ്ഥലങ്ങളില്‍ ഇനിമുതല്‍ മാസ്‌ക് വേണ്ട, എന്നാല്‍ 2 മീറ്റര്‍ സാമൂഹിക അകലം വേണം

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Abu Dhabi,News,Health,Health and Fitness,Gulf,World,
അബൂദബി: (www.kvartha.com 22.09.2021) യുഎഇയിലെ ചില സ്ഥലങ്ങളില്‍ ഇനിമുതല്‍ മാസ്‌കില്ലാതെ സഞ്ചരിക്കാം. മാസ്‌ക് നിര്‍ബന്ധമാണെന്ന നിയമം ഒഴിവാക്കി. അതേസമയം, രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കേണ്ടതു നിര്‍ബന്ധമാണെന്ന് ദേശീയ അടിയന്തര നിവാരണ സമിതി അറിയിച്ചു.

പൊതു സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ തങ്ങളുടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുമ്പോഴും നീന്തല്‍ക്കുളം, ബീച് എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല.

Covid in UAE: Masks not mandatory in some public places, Abu Dhabi, News, Health, Health and Fitness, Gulf, World

ബാര്‍ബര്‍ ഷോപുകള്‍, ബ്യൂടി സെന്ററുകള്‍, ചികിത്സയ്ക്കായി എത്തുന്ന മെഡികെല്‍ സെന്ററുകള്‍, ക്ലിനിക് എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Covid in UAE: Masks not mandatory in some public places, Abu Dhabi, News, Health, Health and Fitness, Gulf, World.

Post a Comment