Follow KVARTHA on Google news Follow Us!
ad

വീടിനുള്ളില്‍ കാണുന്ന മൂര്‍ഖനെ തല്ലിക്കൊന്നിട്ടും സ്ഥിരമായി പാമ്പ് എത്തുന്നുവെന്ന് കുടുംബം; അവിടെ നിധിയുണ്ടെന്നും തുരന്നുനോക്കാനും മന്ത്രവാദിയുടെ നിര്‍ദേശം, 20 അടിയിലേറെ ആഴത്തില്‍ കുഴിയെടുത്ത ദമ്പതികള്‍ക്ക് പറ്റിയത് ഇതാണ്

Couple on treasure hunt digs 20-feet-deep pit at home in Chamarajanagar, finds nothing#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെന്‍ഗളൂറു: (www.kvartha.com 23.09.2021) വീടിനുള്ളില്‍ കാണുന്ന മൂര്‍ഖനെ തല്ലിക്കൊന്നിട്ടും സ്ഥിരമായി മൂര്‍ഖന്‍ പാമ്പ് എത്താന്‍ തുടങ്ങിയതോടെ കര്‍ണാടകയിലെ ചാമരാജ് നഗറിലെ അമ്മന്‍പുരയിലുള്ള ദമ്പതികള്‍ മന്ത്രവാദിയെ കാണാന്‍ തീരുമാനിച്ചു. പ്രശ്‌നപരിഹാരത്തിന് മലയാളി മന്ത്രവാദിയെ സമീപിച്ച കുടുംബത്തിന് പിണഞ്ഞത് വലിയൊരു മണ്ടത്തരവും.

നിധിയുള്ള സ്ഥലത്തായിരിക്കും പാമ്പ് വരുന്നതെന്നും അതിനാല്‍ സ്ഥിരമായി പാമ്പിനെ കാണുന്നിടത്ത് നിധിയുണ്ടാകുമെന്നും മന്ത്രവാദിയുടെ പ്രലോഭനം. പാമ്പിനെ കണ്ട സ്ഥലം തുരന്നുനോക്കാനുമായിരുന്നു  മന്ത്രവാദി നിര്‍ദേശിച്ചത്. ഇതിനായി വീട്ടിലെത്തി നിധിയുടെ കാവല്‍ക്കാരായ പാമ്പുകളെ പ്രീതിപ്പെടുത്താനുള്ള പൂജകളും ഇയാള്‍ ചെയ്തുകൊടുത്തു.

News, National, India, Bangalore, Police, Family, Treasure, Couple on treasure hunt digs 20-feet-deep pit at home in Chamarajanagar, finds nothing


മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ച് വീടിനുള്ളില്‍ 20 അടിയിലേറെ ആഴത്തിലാണ് ഇവര്‍ നിധി തേടി തുരന്നുനോക്കിയത്. അയല്‍വാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കുഴിച്ചെടുത്ത മണ്ണ് വീട്ടിലെ മറ്റുമുറികളില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ രാത്രി ഏറെ വൈകിയും വീട്ടില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു. 

ഇതിന് പിന്നാലെയാണ് നിധി വേട്ടയുടെ കാര്യം പുറത്തായത്. പൊലീസ് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് മുറിയിലെ വന്‍ കുഴികളും മറ്റുമുറികളില്‍ മണ്ണ് നിറഞ്ഞ അവസ്ഥയും ശ്രദ്ധിക്കുന്നത്. കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ പൊലീസ് ദിവസവേതനക്കാരായ ദമ്പതികളോട് അവര്‍ക്ക് പറ്റിയ അബദ്ധത്തേക്കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുത്തു.

ആദ്യം വീട്ടിനുള്ളില്‍ പാമ്പിനെ കണ്ടപ്പോള്‍ തല്ലിക്കൊന്ന വീട്ടുക്കാര്‍ തുടര്‍ന്നും  പാമ്പുകളെത്തിയതോടെയാണ് മന്ത്രവാദിയുടെ സഹായം തേടിയത്. 20 അടിയോളം തുരന്നിട്ടും മന്ത്രവാദി പറഞ്ഞതുപോലെ ഒന്നും കണ്ടെത്താനാവാത്തതിന്റെ നിരാശയിലാണ് ദമ്പതികളുള്ളത്. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. 

Keywords: News, National, India, Bangalore, Police, Family, Treasure, Couple on treasure hunt digs 20-feet-deep pit at home in Chamarajanagar, finds nothing

Post a Comment