വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും വട്ടപ്പാറയിലെ അപകട വളവിനും പരിഹാരം കാണേണ്ടത് നാടിന്റെ ആവശ്യമെന്ന് പൊതുമരാമത്ത് മന്ത്രി; 'കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് അടുത്ത മഴക്കാലത്തിന് മുമ്പ്'

മലപ്പുറം: (www.kvartha.com 30.09.2021) തൃശൂര്‍-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട പ്രധാന പദ്ധതിയെന്ന നിലയില്‍ കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് നിര്‍മാണം അടുത്ത മഴക്കാലത്തിന് മുമ്പായി തന്നെ പൂര്‍ത്തീരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. എം.എല്‍.എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
 
Construction of Kanjipura-Moodal bypass to be completed before next monsoon; says Public Works Minister

എം.എല്‍.എ ഉള്‍പ്പടെ നിരവധിയാളുകളുടെ നിരന്തരമായ ആവശ്യമാണ് ഈ പാത. 2012 ല്‍ ആരംഭിച്ച പാതയുടെ പ്രവൃത്തികള്‍ രാഷ്ട്രീയ ഭേദമന്യെ അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുള്‍പ്പെട്ട ഉന്നത തല യോഗം തിരുവന്തപുരത്ത് എത്തിയാല്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട യൂട്ടിലിറ്റി ഷിഫ്റ്റിംഗ് സംബന്ധിച്ച വിഷയങ്ങള്‍, റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്റ പ്രവൃത്തികള്‍ക്ക് പലപ്പോഴും തടസമാകുന്ന മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രണ്ട് സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഡി.ഐ.സി.സി (ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി) ഓരോ മാസവും ചേരുന്നുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ ബന്ധപ്പെട്ട ജില്ലകളിലെ എം.എല്‍.എമാരോടൊപ്പം മന്ത്രിയെന്ന നിലയില്‍ താനും യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തിലെ പ്രധാന അജണ്ടയായി കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പദ്ധതിയെ ഉള്‍പ്പെടുത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

Keywords: Kerala, News, Malappuram, Top-Headlines, Road, Minister, Development, Construction of Kanjipura-Moodal bypass to be completed before next monsoon; says Public Works Minister.

Post a Comment

Previous Post Next Post