Follow KVARTHA on Google news Follow Us!
ad

കൊച്ചി മെട്രോ യാത്ര നിരക്കില്‍ ഇളവ് വരുന്നു

Concession on Kochi Metro fares#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 23.09.2021) കൊച്ചി മെട്രോയുടെ യാത്ര നിരക്കില്‍ ഇളവ് വരുത്തി ഉടന്‍ പ്രഖ്യാപനം നടത്തുമെന്ന് മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. യാ​ത്ര നി​ര​ക്കി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്ന ഏ​റെ​ക്കാ​ല​മാ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന് പച്ചകൊടി കാണിച്ചിരിക്കുകയാണ് കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ്. യാത്രക്കാരുടെയും മറ്റ് പൊതുജനങ്ങളുടെയും അഭിപ്രായമറിയാൻ കെ എം ആർ എൽ നടത്തിയ സർവേയിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം.

  
Kochi, Ernakulam, Kerala, News, Metro, Kochi Metro, Railway, Ticket, Survey, Press, Travel, Boat, Concession on Kochi Metro fares.



സര്‍വേയിൽ പങ്കെടുത്തവരില്‍ 77 ശതമാനം ആളുകളുടെയും പ്രധാന ആവശ്യം മെട്രോ യാത്ര ടികെറ്റ് നിരക്ക് കുറക്കണമെന്നതായിരുന്നുവെന്ന് ലോക്നാഥ് ബെഹ്‌റ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ​ര്‍​വേ​യി​ല്‍ ആ​കെ പ​ങ്കെ​ടു​ത്ത 11,199 പേ​രി​ല്‍ 63 ശ​ത​മാ​നം പേ​ര്‍ മെ​ട്രോ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രും 37 ശ​ത​മാ​നം മെ​ട്രോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​യി​രു​ന്നു.

മാനസിക വെല്ലുവിളി നേരിടുന്നവർക്ക് മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കും. ഇ​വ​ര്‍​ക്കൊ​പ്പ​മെ​ത്തുന്നയാ​ള്‍​ക്ക് പ​കു​തി നി​ര​ക്കി​ല്‍ യാ​ത്ര ചെ​യ്യാ​നും അ​വ​സ​രം ന​ല്‍​കും. വിദ്യാർഥികൾ അടക്കമുള്ള വിവിധ വിഭാഗങ്ങൾക്ക് നിരക്കിൽ ഇളവ് നൽകുന്നതിലും തീരുമാനം ഉണ്ടാകും. ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തിൽ എല്ലാ യാത്രക്കാർക്കും അമ്പത് ശതമാനം നിരക്കിൽ യാത്ര അനുവദിക്കും. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ പ​ദ്ധ​തി​ക​ള്‍, ഫാ​മി​ലി, യാ​ത്ര സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ എ​ന്നി​വ​യും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി വാരാന്ത്യങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിന് ഓരോ സ്‌റ്റേഷന്‍ പരിധിയിലും എത്ര സ്ഥലം ബാക്കിയുണ്ടെന്ന് അറിയാന്‍ ആപ് കൊണ്ടുവരും. ജലമെട്രോ ബോടുകള്‍ക്കും മെട്രോ ട്രെയിനുകള്‍ക്കും പേരിടുമെന്നും എം ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജല മെട്രോ ഡിസംബറിൽ നീറ്റിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment