'ആള്‍ദൈവത്തിന്‍റെ നിര്‍ദേശപ്രകാരം കോഴിയുടെ രക്തമടക്കം കുടിപ്പിച്ചു'; യുവതിയെ ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

മുംബൈ: (www.kvartha.com 23.09.2021) ആള്‍ദൈവത്തിന്‍റെ നിര്‍ദേശപ്രകാരം മരുമകളെ ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. പീഡനത്തിന് ശേഷം കോഴിയുടെ രക്തം കുടിപ്പിക്കാനും ശ്രമിച്ചതായി യുവതി പരാതി നൽകി.

ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും ശാരീരിക മാനസിക അതിക്രമങ്ങള്‍ക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

News, Mumbai, Maharashtra, Complaint, Woman, Police, Case, Arrested, Arrest, National, India,

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ഭർത്താവിന് കുട്ടികൾ ഉണ്ടാവില്ലെന്ന വിവരം മറച്ചുവെച്ചാണ് ഇവർ യുവതിയുമായുള്ള വിവാഹം നടത്തിയത്. അതിനാൽ തന്നെ കുട്ടികളുണ്ടാവാന്‍ വേണ്ടി ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതായാണ് 33 കാരിയുടെ പരാതി. ഭര്‍ത്താവിന് കുട്ടികളുണ്ടാവില്ലെന്ന വിവരം യുവതി സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

2018 ഡിസംബര്‍ 30 നാണ് ഇരുവരും വിവാഹിതരായത്. യുവതിയുടെ പരാതിയിലെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും മന്ത്രവാദവും ആഭിചാരവും മനുഷ്യബലിയും തടയാനുള്ള വകുപ്പും അനുസരിച്ചാണ് പൊലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

Keywords: News, Mumbai, Maharashtra, Complaint, Woman, Police, Case, Arrested, Arrest, National, India, Complaint; woman was allegedly forced to drink chicken blood.
< !- START disable copy paste -->


Post a Comment

Previous Post Next Post