സൈദാബാദിൽ 6 വയസുകാരി കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് പിന്നാലെ തെലുങ്കാനയിൽ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 16.09.2021) സൈദാബാദിൽ ആറുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ പിന്നാലെ തെലങ്കാനയില്‍ രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയാക്കിയെന്ന് പരാതി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: രണ്ട് സംഭവങ്ങളിലായാണ് അതിക്രമം നടന്നിരിക്കുന്നത്. ജഗ്തിയാല്‍ ജില്ലയിലാണ് ആറുവയസുകാരിയെ കൗമാരക്കാരന്‍ പീഡിപ്പിച്ചത്. സമാനമായ സംഭവത്തില്‍ മംഗാള്‍ഹട്ടില്‍ ഒന്‍പതുവയസുകാരിയെയാണ് അടുത്ത ബന്ധു ക്രൂരപീഡനത്തിന് ഇരയാക്കിയത്.

വീട്ടില്‍ തനിച്ചായിരുന്ന ആറുവയസുകാരിയെ ബുധനാഴ്ച രാത്രിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കയറിയായിരുന്നു പീഡനം. സ്വകാര്യ ഭാഗങ്ങളിലെ വേദനയേക്കുറിച്ച് പെണ്‍കുട്ടി വ്യാഴാഴ്ച അമ്മയോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. ഹൈദരബാദില്‍ പഠിക്കുന്ന ഇയാളെ സംഭവത്തില്‍ തെരയുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Aster mims 04/11/2022

സൈദാബാദിൽ 6 വയസുകാരി കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് പിന്നാലെ തെലുങ്കാനയിൽ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി

മംഗാള്‍ഹട്ടില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ചത് അടുത്ത ബന്ധുവാണെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇവരെ ഇത് സംബന്ധിച്ച കൗണ്‍സിലിംഗിനായി സ്റ്റേഷനിലേക്ക് വിളിച്ച സമയത്തായിരുന്നു ഒന്‍പതുവയസുകാരിയെ അടുത്ത ബന്ധു പീഡിപ്പിച്ച വിവരം അറിയുന്നതെന്നാണ് റിപോർട്.

മദ്യപിച്ച് വീട്ടിലെത്തിയ അടുത്ത ബന്ധു മകളെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഒന്‍പത് വയസുകാരി അമ്മയെ കാണാതെ അന്വേഷിക്കുമ്പോഴാണ് പ്രതിയെ കാണുന്നത്. അമ്മയുടെ അടുത്ത് കൊണ്ട് പോവാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയ ശേഷമായിരുന്നു പീഡനമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ നാട്ടുകാര്‍ കയ്യോടെ പൊലീസില്‍ ഏല്‍പിച്ചു.

Keywords:  News, Hyderabad, National, India, Complaint, Molestation attempt, Molestation, Police, Case, Arrested, Arrest, Complaint: 2 girls molested in Telangana.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia