SWISS-TOWER 24/07/2023

കാലിന്റെ തുടയില്‍ എടുക്കേണ്ട കുത്തിവയ്പ് മുട്ടില്‍ എടുത്തുവെന്ന പരാതിയുമായി കുടുംബം; ചികിത്സയിലുള്ള ഒന്നര വയസുകാരന്റെ ചെലവ് സര്‍കാര്‍ വഹിക്കണമെന്ന് ആവശ്യം

 



കൊല്ലം: (www.kvartha.com 11.09.2021) ഒന്നര വയസുകാരന് സ്ഥാനം മാറി കുത്തിവയ്പ് എടുത്തതായി പരാതി. മുഖത്തല സ്വദേശിയായ ശെഫീഖിന്റെ മകന്‍ മുഹമ്മദ് ഹംദാനാണ് പ്രതിരോധ കുത്തിവയ്പ് എടുത്തത്. തൃക്കോവില്‍വട്ടത്തെ സര്‍കാര്‍ ആശുപത്രിയില്‍നിന്ന് എടുത്ത പ്രതിരോധ കുത്തിവയ്പില്‍ പിഴവുണ്ടായെന്നാണ് പരാതി. കാലിന്റെ തുടയില്‍ എടുക്കേണ്ട കുത്തിവയ്പ് മുട്ടില്‍ എടുത്തുവെന്ന് പരാതിയില്‍ പറയുന്നു. 
Aster mims 04/11/2022

സെപ്തംബര്‍ ഒന്നിന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുഞ്ഞിന് കുത്തിവയ്പ് എടുത്തത്. കുത്തി വയ്പിന് പിന്നാലെ ചെറിയ വേദനയും കുഞ്ഞിന് നടക്കാനും ബുദ്ധിമുട്ടായി. അപ്പോഴാണ്  പ്രശ്‌നം ഗുരുതരമാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  

കാലിന്റെ തുടയില്‍ എടുക്കേണ്ട കുത്തിവയ്പ് മുട്ടില്‍ എടുത്തുവെന്ന പരാതിയുമായി കുടുംബം; ചികിത്സയിലുള്ള ഒന്നര വയസുകാരന്റെ ചെലവ് സര്‍കാര്‍ വഹിക്കണമെന്ന് ആവശ്യം


അതേസമയം കുത്തിവയ്പ് എടുത്ത സമയത്ത് കുട്ടി കാല്‍ വലിച്ചതുകൊണ്ട് സ്ഥാനം തെറ്റിയെന്നാണ് സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണം. 

വിഷയത്തില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി എം ഒ എന്നിവര്‍ക്ക് പരാതി നല്‍കി കുടുംബം. റെവന്യൂ , ആരോഗ്യ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. ചികിത്സാചെലവ് സര്‍കാര്‍ വഹിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Keywords:  News, Kerala, Kollam, Child, Family, Complaint, Vaccine, Complained that one-and-a-half-year-old boy got mistake immunization
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia