കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും പ്രൈമറി ക്ലാസിലെ കൂട്ടികളുടെ കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പിന് ആശങ്ക ഏറെയാണ്. കുട്ടികള്‍ക്ക് വാക്‌സിന്‍ ആയിട്ടില്ല എന്നതാണ് മറ്റൊരു ആശങ്ക. കുട്ടികള്‍ ആയത് കൊണ്ട് എല്ലാ സമയവും മാസ്‌ക് ഇടുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
അതേസമയം ഭക്ഷണം കഴിക്കുമ്പോഴും കളിക്കുമ്പോഴും കുട്ടികള്‍ക്കിടയിലെ സാമൂഹ്യ അകലമെല്ലാം പ്രശ്‌നമാണ്. പ്രൈമറി മുതല്‍ മേലോട്ടുള്ള ക്ലാസുകളില്‍ മുഴുവന്‍ പിരീയഡും ക്ലാസ് ആദ്യഘട്ടത്തില്‍ വേണ്ട എന്നതാണ് ഇപ്പോഴത്തെ ആലോചന. ഷിഫ്റ്റ്, പീരിയഡ്, യാത്രാ സൗകര്യം മുതലായവയുടെ അന്തിമതീരുമാനം വിശദമായ ചര്‍ചക്ക് ശേഷമാകും എന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധ മുഴുവന്‍ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പിലായിരിക്കെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ വരെയാണ് പ്ലസ് വണ്‍ പരീക്ഷ. സുപ്രീം കോടതിയുടെ കര്‍ശന നിരീക്ഷണമുള്ളതിനാല്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ പരീക്ഷ നടത്തണം. സെപ്റ്റംബര്‍ 22 ന് പ്ലസ് വണ്ണിന്റെ ആദ്യ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. പരീക്ഷക്കൊപ്പം പ്രവേശന നടപടികളും തുടങ്ങേണ്ടിവരും.

Keywords: News, Kerala, Thiruvananthapuram, School, Supreme Court, Bus, Education, Department, Teacher, Mask, COVID-19, Class only one or two hours in the first weeks after school opens.
< !- START disable copy paste -->