പ്രധാന മന്ത്രിക്ക് ജന്മദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Sep 17, 2021, 12:54 IST
തിരുവനന്തപുരം: (www.kvartha.com 17.09.2021) എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ എന്നാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്.
< !- START disable copy paste -->
നിരവധി പേരാണ് ജന്മദിനത്തിൽ പ്രധാനമന്ത്രിക്ക് ആശംസയുമായെത്തിരിക്കുന്നത്.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസ നേർന്നിരുന്നു. മലയാളി താരങ്ങളായ മോഹൻലാലും ഉണ്ണി മുകുന്ദനുമടക്കമുള്ളവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു.
Keywords: News, Kerala, CM, PM, Pinarayi vijayan, Narendra Modi, Birthday, Congress, Rahul Gandhi, Mohanlal, Chief Minister Pinarayi Vijayan wished the Prime Minister a happy birthday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.