Follow KVARTHA on Google news Follow Us!
ad

തൊഴിലാളി യൂനിയനുകൾ നോക്കുകൂലിയെ അംഗീകരിച്ചിട്ടില്ല, ഏതെങ്കിലും ഒരു കൂട്ടർ ഇറങ്ങിപ്പുറപ്പെട്ടാൽ അതിനെ സംഘടനയുടേതായി കാണരുത്; നോക്കുകൂലി സമ്പ്രദായത്തെ പൂർണമായും തളളി മുഖ്യമന്ത്രി

Chief Minister completely rejected 'Gawking charge' system, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 25.09.2021) നോക്കുകൂലി സമ്പ്രദായത്തെ പൂർണമായും തളളി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂനിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ലെന്നും, അത്തരം പ്രശ്നങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

News, Chief Minister, Kerala, State, Pinarayi vijayan, Thiruvananthapuram, Top-Headlines, Gawking charge,

മുഖ്യമന്ത്രിയുടെ വാക്കുകൾ;

'തൊഴിലാളി യൂനിയനുകൾ നോക്കുകൂലിയെ അംഗീകരിച്ചിട്ടില്ല. അത് നേരത്തെ അവർ വ്യക്തമാക്കിയതാണ്. ഏതെങ്കിലും ഒരു കൂട്ടർ ഇറങ്ങിപ്പുറപ്പെട്ടാൽ അതിനെ സംഘടനയുടേതായി കാണരുത്. നോക്കുകൂലിയുമായി ബന്ധപ്പെട്ട് അടുത്ത് ഉയർന്ന് വന്ന സംഭവങ്ങളിലൊന്നിൽ ഒരു യൂനിയനിലും പെട്ടവരല്ല പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് മനസിലായത്. പക്ഷേ അവരും പറഞ്ഞത് നോക്കുകൂലിയെന്നാണ്. കിട്ടുന്നത് നേടിയെടുക്കുകയെന്ന ശ്രമമാണത്. ഇതിനെ സാമൂഹിക വിരുദ്ധ നീക്കമായാണ് കാണുന്നത്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അതിൽ അലംഭാവമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: News, Chief Minister, Kerala, State, Pinarayi vijayan, Thiruvananthapuram, Top-Headlines, Gawking charge, Chief Minister completely rejected 'Gawking charge' system.
< !- START disable copy paste -->


Post a Comment