Follow KVARTHA on Google news Follow Us!
ad

ചന്ദ്രികയുടെ പേരില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്

Chandrika money laundering case; VK Ibrahimkunju did not appear for questioning, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 18.09.2021) ചന്ദ്രികയുടെ പേരില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ചോദ്യം ചെയ്യലിന് കൂടുതൽ സാവകാശം വേണമെന്നാണ് അദ്ദേഹം ഇ ഡി യെ അറിയിച്ചത്.

പി കെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചോദ്യം ചെയ്യാൻ ഇബ്രാഹിം കുഞ്ഞിനേയും വിളിച്ചിരുന്നു. അന്വേഷണം റദ്ദാക്കാൻ ഇബ്രാഹിം കുഞ്ഞ് ഹൈകോടതിയെ സമീപിച്ചിരുന്നു.

ചന്ദ്രികയുടെ അകൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് എന്നുമാണ് ഹർജിയിൽ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

News, Kochi, Kerala, State, Top-Headlines, P K Kunjalikutty, V K Ibrahim Kunju, Politics, Enforcement, Chandrika money laundering case,

അതേസമയം കള്ളപ്പണക്കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഇബ്രാഹിം കുഞ്ഞിന് എൻഫോഴ്സ്മെന്റ് നോടീസ് നൽകിയിരുന്നു. ഇക്കഴിഞ്ഞ 16 ന് ഹാജരാകാൻ ആയിരുന്നു നിർദേശം. ഇതിനിടയിലാണ് അപീലുമായി ഹൈകോടതിയെ സമീപിച്ചത്.

അപീലിൽ തീർപ് ഉണ്ടാകുന്നതുവരെ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർ നടപടികളും സ്റ്റേ ചെയ്യണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: News, Kochi, Kerala, State, Top-Headlines, P K Kunjalikutty, V K Ibrahim Kunju, Politics, Enforcement, Chandrika money laundering case, Chandrika money laundering case; VK Ibrahimkunju did not appear for questioning.
< !- START disable copy paste -->


Post a Comment