Follow KVARTHA on Google news Follow Us!
ad

സ്ത്രീ വിരുദ്ധ മനസിൻ്റെ ചാമ്പ്യൻ! യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

'Champion Of Anti-Women Mindset': Priyanka Gandhi Slams UP Chief Minister സ്ത്രീ വിരുദ്ധ മനസിൻ്റെ ചാമ്പ്യൻ! യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് പ്
ന്യൂഡെൽഹി: (www.kvartha.com 14.09.2021) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതിനേയും പ്രിയങ്ക ചോദ്യം ചെയ്തു. സ്ത്രീ വിരുദ്ധ മനസിൻ്റെ ചാമ്പ്യനാണ് യോഗി ആദിത്യനാഥ് എന്നും അവർ പറഞ്ഞു. ഹത്രാസ് കൂട്ട ബലാൽസംഗ പീഡനത്തിനിരയായ ദളിത് യുവതി മരിച്ച സംഭവത്തിന് ഒരു വർഷം പിന്നിടുമ്പോഴാണ് പ്രിയങ്കയുടെ വിമർശനം. 


2020 സെപ്റ്റംബർ 29നാണ് പീഡനത്തിനിരയായ യുവതി സഫ്ദർജംഗ് ആശുപത്രിയിൽ ചികിൽസയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്. 
ഇന്നേയ്ക്ക് ഒരു വർഷം മുൻപാണ് ഹത്രാസിൽ ക്രൂരമായ ബലാൽസംഗം നടന്നത്. ആ കുടുംബത്തിന് നീതിയും ന്യായവും സുരക്ഷയും നൽകേണ്ടതിന് പകരം യുപി സർകാർ ആ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. ആ പെൺകുട്ടിക്ക് നൽകേണ്ട മാന്യമായ സംസ്കാര ചടങ്ങ് പോലും നൽകാനുള്ള അവകാശം അവരിൽ നിന്നും സർകാർ തട്ടിപ്പറിച്ചുവെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 

ബിജെപി നേതാക്കളും സർകാർ ഉദ്യോഗസ്ഥരും അവിടെ ബലാൽസംഗം നടന്നിട്ടില്ലെന്ന പ്രസ്താവനകൾ നടത്തി. ഇരയെ വ്യക്തിഹത്യ ചെയ്യാനാണ് സംസ്ഥാനത്തെ മുഴുവൻ സർകാർ സംവിധാനങ്ങളും ശ്രമിച്ചത്- പ്രിയങ്ക ഗാന്ധി ആരോപിച്ചു. 

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഇത്രയും ഭീകരമായ ഒരു നിലപാടെടുക്കുന്ന ഒരു നേതൃത്വത്തിൽ നിന്നും എന്ത് സംവേദനക്ഷമതയാണ് നമ്മൾ പ്രതീക്ഷിക്കേണ്ടതെന്നും പ്രിയങ്ക ചോദിച്ചു. സ്ത്രീകൾക്ക് സ്വതന്ത്രരായി നിൽക്കാനാകില്ലെന്ന പരാമർശം നടത്തിയ യുപി മുഖ്യമന്ത്രി സ്ത്രീവിരുദ്ധ മനോഭാവത്തിൻ്റെ ചാമ്പ്യനാണെന്നും പ്രിയങ്ക പറഞ്ഞു. 
കൂട്ടബലാൽസംഗത്തിനിരയായി മരിച്ച ദളിത് യുവതിയുടെ മൃതദേഹം സെപ്റ്റംബർ 30ന് രാത്രി തന്നെ പൊലിസിൻ്റെ നേതൃത്വത്തിൽ ദഹിപ്പിക്കുകയായിരുന്നു. പൊലിസ് ബലപ്രയോഗത്തിലൂടെയാണ് മകളുടെ അന്ത്യകർമങ്ങൾ ചെയ്യിച്ചതെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. 

SUMMARY: The victim was cremated in the dead of the night near her home on September 30. Her family alleged they were forced by the local police to hurriedly conduct her last rites.

Post a Comment