Follow KVARTHA on Google news Follow Us!
ad

പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കല്‍; അടുത്ത വര്‍ഷം മാര്‍ച് വരെ നീട്ടി കേന്ദ്രസര്‍കാര്‍

Centre extends PAN-Aadhaar linking deadline till March 31 next year#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 18.09.2021) പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള സമയം 6 മാസം കൂടി നീട്ടി നല്‍കി കേന്ദ്രസര്‍കാര്‍. 2022 മാര്‍ച് 31വരെ പാന്‍ -ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ സമയമുണ്ട്. കോവിഡ്-19ന്റെ സാഹചര്യത്തിലാണ് നീട്ടിയത്. നേരത്തേ പാന്‍ ആധാര്‍ കാര്‍ഡുമായി സെപ്റ്റംബര്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. 

ഇത് നാലാമത്തെ തവണയാണ് ഈ വര്‍ഷം ആധാര്‍-പാന്‍ ബന്ധിപ്പിക്കാനുള്ള സമയം സര്‍കാര്‍ നീട്ടി നല്‍കുന്നത്. നേരത്തേ ജൂലൈയിലായിരുന്ന ഡെഡ് ലൈന്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നായിരുന്നു അത്. നികുതി ദായകര്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് ബന്ധിപ്പിക്കല്‍ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനം.

News, National, India, New Delhi, Aadhar Card, Central Government, Technology, Business, Finance, Centre extends PAN-Aadhaar linking deadline till March 31 next year


പാന്‍ ആധാര്‍ ബന്ധിപ്പിക്കേണ്ടതെങ്ങനെ  www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഇതില്‍ 'Link Adhar' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഈ ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ പുതിയ പേജ് തുറന്നുവരും. അവിടെ ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍, സ്വകാര്യ വിവരങ്ങള്‍ തുടങ്ങിയവ നല്‍കണം  ശേഷം 'Submit' ബടണ്‍ അമര്‍ത്തിയാല്‍ പാന്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യും.

നിലവില്‍ 50,000ത്തില്‍കൂടുതലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ബാങ്ക് അകൗണ്ടുകള്‍ തുടങ്ങുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും പാന്‍ -ആധാര്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണം എന്നായിരുന്നു നിര്‍ദേശം. 

Keywords: News, National, India, New Delhi, Aadhar Card, Central Government, Technology, Business, Finance, Centre extends PAN-Aadhaar linking deadline till March 31 next year

Post a Comment