Follow KVARTHA on Google news Follow Us!
ad

നാര്‍കോടിസത്തിനും ഭീകരവാദത്തിനുമെതിരെ ദേശീയ തലത്തില്‍ ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍; 'യുവജനസംരക്ഷണത്തിന് യൂത് ആക്ഷന്‍'

CBCI Laity Council to launch national campaign against narcotics and terrorism#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡല്‍ഹി: (www.kvartha.com 25.09.2021) നാര്‍കോടിസത്തിനും ഭീകരവാദത്തിനുമെതിരെ ദേശീയ തലത്തില്‍ 'സേവ് ദ പീപിള്‍' ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രടറി അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ മത രാഷ്ട്രീയ വിഭാഗങ്ങളും സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ബോധവല്‍ക്കരണ പ്രക്രിയകളില്‍ പങ്കുചേരുമെന്നും വിദ്യാർഥികളും യുവജനങ്ങളുമുള്‍പെടെ വിവിധ തലങ്ങളിലുമുള്ളവര്‍ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
CBCI Laity Council to launch national campaign against narcotics and terrorism


സര്‍കാര്‍ സംവിധാനങ്ങളെയും നിയമവ്യവസ്ഥകളെപ്പോലും നിര്‍വീര്യമാക്കുന്ന തലങ്ങളിലേയ്ക്ക് സംഘടിത ഭീകരവാദവും നാര്‍കോടിസവും സമൂഹത്തിന്റെ സമസ്തമേഖലകളിലും സ്വാധീനമുറപ്പിക്കുന്നതിന്റെ അപായസൂചനകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നത് നിസാരവല്‍ക്കരിക്കരുതെന്നും വി സി സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.

ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ മൂന്നുമാസക്കാലം ദേശീയതലം മുതല്‍ കുടുംബങ്ങള്‍ വരെയുള്ള ബോധവല്‍ക്കരണപദ്ധതികളാണ് 'സേവ് ദ പീപിളി'ലൂടെ ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ടാബ്ലോകള്‍, സെമിനാറുകള്‍, ചര്‍ചകള്‍, കുടുംബ സന്ദര്‍ശനങ്ങള്‍, പ്രാദേശിക തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകള്‍ എന്നിവയും സംഘടിപ്പിക്കും.

ഇൻഡ്യയിലെ 174 കത്തോലിക്കാ രൂപതകളും വിവിധ അല്മായ പ്രസ്ഥാനങ്ങളും, വിവിധ ക്രൈസ്തവ സഭാസമൂഹങ്ങളും സഹകരിച്ച് വിവിധ മതവിഭാഗങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക തലങ്ങളിലുള്ളവരെയും പങ്കുചേർക്കും. ഭീകരവാദത്തിനെതിരെ യുവജനസംരക്ഷണം ഉറപ്പുവരുത്തുന്ന 'യൂത് ആക്ഷന്‍' പദ്ധതിയും നടപ്പിലാക്കുമെന്ന് സെബാസ്റ്റ്യന്‍ അറിയിച്ചു.

Keywords: National, News, New Delhi, Protest, Narcotism, Top-Headlines, Programme, CBCI Laity Council to launch national campaign against narcotics and terrorism.
< !- START disable copy paste -->

Post a Comment