Follow KVARTHA on Google news Follow Us!
ad

പ്രമേഹത്തിനുള്ള വ്യാജ മരുന്ന് പ്രചരിപ്പിച്ച സംഭവത്തില്‍ ആയുര്‍വേദ സ്ഥാപനത്തിനെതിരെ കേസെടുത്തു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Alappuzha,News,Health,Health and Fitness,Police,Arrested,Crime,Criminal Case,Kerala,
ആലപ്പുഴ: (www.kvartha.com 23.09.2021) പ്രമേഹത്തിനുള്ള വ്യാജ മരുന്ന് പ്രചരിപ്പിച്ച സംഭവത്തില്‍ ആയുര്‍വേദ സ്ഥാപനത്തിനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. കാക്കാഴത്ത് പരബ്രഹ്മം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്. ഡയബറ്റിസ് ക്യുവര്‍ എന്ന പേരിലുള്ള ഉല്‍പന്നം പുറത്തിറക്കി വില്‍പന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

Case has been registered against an Ayurveda institute for distributing fake drugs for diabetes, Alappuzha, News, Health, Health and Fitness, Police, Arrested, Crime, Criminal Case, Kerala

സംഭവത്തില്‍ സ്ഥാപന ഉടമ അമ്പലപ്പുഴ സ്വദേശി ഷൈനിനെ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സ്ഥാപനത്തിന്റെ മാനേജര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സ്ഥാപനം അടച്ചു പൂട്ടാന്‍ പൊലീസ് തയാറായിട്ടില്ല.

മരുന്നെന്ന പേരിലാണ് വ്യാജന്‍ വിറ്റഴിക്കുന്നതെങ്കിലും ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്നിവയുടെ അനുമതി ഇതിന് ലഭ്യമായിരുന്നില്ല. എന്നാല്‍ ഭക്ഷ്യോല്‍പന്നം എന്ന നിലക്കാണ് ഇത് വിറ്റിരുന്നതെന്നാണ് സ്ഥാപന ഉടമയുടെ വാദം. പരസ്യങ്ങളില്‍ പ്രമേഹം മാറാനുള്ള മരുന്നെന്ന നിലയിലാണ് പ്രചരണം നടത്തിയിരുന്നത്.

കോഴ്‌സിന് പതിനായിരം രൂപ വില വരുന്ന മരുന്ന് ആറ് ഡോസ് കഴിച്ചാല്‍ പ്രമേഹം മാറുമെന്നായിരുന്നു പരസ്യ പ്രചരണം. എന്നാല്‍ മരുന്ന് കഴിച്ചിട്ടും രോഗം മാറാതെ വന്നതോടെ ചങ്ങനാശേരി സ്വദേശി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൂടാതെ ആരോഗ്യ വകുപ്പിനെയും സര്‍കാരിനെയും വെല്ലുവിളിച്ച് ഈ രീതിയില്‍ കച്ചവടം നടത്തുന്ന സ്ഥാപനത്തിനെതിരെ രഹസ്യാന്വേഷണ വിഭാഗവും റിപോര്‍ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഏതാനും മാസം മുമ്പ് ഈ സ്ഥാപനത്തിന്റെ ഉല്‍പന്നമായി കൊവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. 5999 രൂപ വില വരുന്ന മരുന്ന് ആയിരം ഡോസാണ് സ്ഥാപന ഉടമ തികച്ചും സൗജന്യമായി അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിന് കൈമാറിയത്.

സര്‍കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ആയുര്‍വേദ വകുപ്പിന്റെയോ യാതൊരു അനുമതിയുമില്ലാതെ നിര്‍മിച്ച് പുറത്തിറക്കിയ ഈ ഉല്‍പന്നം പിന്നീട് പൊതുജനത്തിന് നല്‍കാതെ പഞ്ചായത്ത് അധികൃതര്‍ പഞ്ചായത്ത് ഓഫിസില്‍ ചാക്കില്‍ കെട്ടി വെക്കുകയായിരുന്നു. ഈ അനധികൃത സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനെതിരെ ശക്തമായ പരാതി ലഭിച്ചതോടെ ഏതാനും മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ പ്രത്യേക സംഘവും ഇവിടെ പരിശോധന നടത്തിയിരുന്നു.

Keywords: Case has been registered against an Ayurveda institute for distributing fake drugs for diabetes, Alappuzha, News, Health, Health and Fitness, Police, Arrested, Crime, Criminal Case, Kerala.

Post a Comment