കണ്ണൂരില്‍ 6 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയച്ഛനെതിരെ കേസ്

കണ്ണൂര്‍: (www.kvartha.com 11.09.2021) തളിപ്പറമ്പില്‍ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. മഞ്ചേശ്വരത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍വച്ചു ഭര്‍തൃസഹോദരന്‍ ആറു വയസുള്ള മകളെ പലതവണ പീഡിപ്പിച്ചെന്നാണ് മാതാവിന്റെ പരാതി. പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാല്‍ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറി.

Case filed against Uncle for molesting 6-year-old girl in Kannur, Kannur, News, Local News, Molestation, Complaint, Kerala, Child

തളിപ്പറമ്പ് സ്വദേശിനിയാണ് അമ്മ. രണ്ടു മാസം മുന്‍പാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് കുട്ടിയില്‍നിന്ന് ചോദിച്ചറിഞ്ഞ കാര്യങ്ങള്‍വച്ച് അമ്മ തളിപ്പറമ്പ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് മഞ്ചേശ്വരം പൊലീസിന്റെ തീരുമാനം.

Keywords: Case filed against Uncle for molesting 6-year-old girl in Kannur, Kannur, News, Local News, Molestation, Complaint, Kerala, Child.

Post a Comment

Previous Post Next Post