Follow KVARTHA on Google news Follow Us!
ad

താന്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് പെണ്‍മക്കളും സഹോദരിമാരും പോത്തുകളും കാളകളും സുരക്ഷിതരായിരുന്നില്ല; ഇപ്പോള്‍ എങ്ങും സമാധാനം മാത്രം, ആര്‍ക്കും ആരെയും ബലമായി ആക്രമിക്കാന്‍ കഴിയില്ലെന്നും യോഗി ആദിത്യനാഥ്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Yogi Adityanath,Chief Minister,Protection,Women,Assembly Election,National,News,Politics,
ലക്‌നൗ: (www.kvartha.com 14.09.2021) താന്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് യുപിയില്‍ പെണ്‍മക്കളും സഹോദരിമാരും പോത്തുകളും കാളകളും സുരക്ഷിതരല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാവരും സുരക്ഷിതരാണെന്നും എല്ലായിടത്തും സമാധാനം മാത്രമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

 ലക്‌നൗവിലെ ബിജെപി ആസ്ഥാനത്തു നടന്ന പാര്‍ടി വക്താക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തെ കുറിച്ചുള്ള യോഗത്തിലാണ് യോഗിയുടെ ഈ പരാമര്‍ശം.

'Buffalos, Bulls Or Women', All Safe In UP Today: Yogi Adityanath, Yogi Adityanath, Chief Minister, Protection, Women, Assembly Election, National, News, Politics

'എപ്പോഴെങ്കിലും സുരക്ഷിതത്വം അനുഭവപ്പെടുമോയെന്ന് സ്ത്രീകള്‍ ഞങ്ങളുടെ പ്രവര്‍ത്തകരോട് ചോദിച്ചു. നേരത്തേ, നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷ ഇല്ലായിരുന്നു. പടിഞ്ഞാറന്‍ യുപിയില്‍ പോത്തുകളും കാളകളും സുരക്ഷിതരായിരുന്നില്ല. കിഴക്കന്‍ യുപിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ രണ്ടിടങ്ങളിലും ഒരുപോലെയാണെന്നും യോഗി പറഞ്ഞു.

ഇന്ന് പോത്തിനെയോ കാളയെയോ സ്ത്രീകളെയോ ബലമായി ആക്രമിക്കാന്‍ കഴിയുമോ? ഉത്തര്‍പ്രദേശിന്റെ വ്യക്തിത്വം എന്തായിരുന്നു? എവിടെയാണ് കുഴികള്‍ ഉണ്ടായിരുന്നത്, എവിടെയാണ് ഇരുട്ടുണ്ടായിരുന്നത്. എല്ലാം യുപിയിലായിരുന്നു. ഏതൊരാളും രാത്രി തെരുവിലൂടെ നടക്കാന്‍ ഭയപ്പെട്ടിരുന്നു. പക്ഷേ ഇന്നതല്ല സ്ഥിതി' എന്നും യോഗി അഭിപ്രായപ്പെട്ടു.

Keywords: 'Buffalos, Bulls Or Women', All Safe In UP Today: Yogi Adityanath, Yogi Adityanath, Chief Minister, Protection, Women, Assembly Election, National, News, Politics.

Post a Comment