ബ്രിടന്റെ പുതുക്കിയ യാത്രാ നിര്‍ദേശങ്ങളില്‍ നിര്‍മിച്ച കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കും ഒരേ നിയന്ത്രണങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ബ്രിടന്റെ ഈ നയത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബ്രിടന്റേത് വംശീയമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് വിമര്‍ശിച്ചു.
ബ്രിടനിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്‍ഡ്യയില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.
ആസ്ട്ര സെനക്കയുടെ വാക്‌സിന്‍ വിതരണം ചെയ്യുന്ന ഓസ്‌ട്രേലിയ, ബഹ് റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ ക്വാറന്റൈന്‍ നിയമം ബാധകമല്ല.
ബ്രിടനില്‍ ഒക്ടോബര്‍ നാല് മുതല്‍ നിലവില്‍ വരുന്ന പുതുക്കിയ യാത്രാനിയന്ത്രണങ്ങള്‍ ഇതോടെ ഇന്‍ഡ്യയില്‍ നിന്നുള്ളവര്‍ക്ക് ആശങ്കയാകുന്നു. ഇന്‍ഡ്യക്കാരായ വിദ്യാര്‍ഥികളും ബിസിനസുകാരുമുള്‍പെടെ നിരവധിപേര്‍ ബ്രിടനിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം വെല്ലുവിളിയായി. അംഗീകരിച്ച വാക്‌സിനുകളുടെ പുതുക്കിയ പട്ടികയിലും കൊവാക്‌സിനും കൊവിഷീല്‍ഡുമില്ല. അടുത്ത വര്‍ഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങള്‍ തുടരും.
നേരത്തെ യൂറോപ്യന്‍ യൂനിയന്റെ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവിഷീല്‍ഡ് ഉള്‍പെടുത്താത്തതില്‍ ഇന്‍ഡ്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഫ്രാന്‍സ് ഉള്‍പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഷീല്‍ഡിനെ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പെടുത്തി. ഇന്‍ഡ്യ കൂടാതെ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
Keywords: Britain makes quarantine mandatory for recipients of covid vaccines developed in India, New Delhi, News, Health, Health and Fitness, Criticism, Passengers, National.