കോവിഷീൽഡ് അം​ഗീകരിച്ച് ബ്രിടൻ

 


ന്യൂഡെൽഹി: (www.kvartha.com 22.09.2021) ഇൻഡ്യൻ നിര്‍മിത കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് അം​ഗീകരിച്ച്‌ ബ്രിടൻ. പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശത്തിലാണ് പുതിയ തീരുമാനം. അസ്ട്രസെനക കോവിഷീല്‍ഡ് ഉള്‍പെടെയുള്ള വാക്‌സീനുകള്‍ അംഗീകൃത വാക്‌സിനുകളാണെന്ന് പുതുക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
 
കോവിഷീൽഡ് അം​ഗീകരിച്ച് ബ്രിടൻ



കോവിഷീല്‍ഡല്ല, ഇൻഡ്യ നല്‍കുന്ന വാക്‌സിൻ സെർടിഫികറ്റിലാണ് പ്രശ്‌നമെന്നാണ് ബ്രിടൻ പറയുന്നത്. യുകെ മാനദണ്ഡപ്രകാരം കോവിഡ് സെർടിഫികറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇൻഡ്യ സെർടിഫികറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്.

അതേസമയം വാക്സിൻ എടുത്തശേഷം ഇൻഡ്യയിൽ നിന്ന് എത്തുന്നവർക്കുള്ള ക്വാറന്റൈനെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. രണ്ട് ഡോസ് കോവിഷീൽഡ് സ്വീകരിച്ചവരാണെങ്കിലും ബ്രിടനിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്നാണ് നിയമം.

ഇൻഡ്യയില്‍ നിന്ന് കോവിഷീൽഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈൻ ഏര്‍പെടുത്തുന്നതുപോലെ യൂറോപ്, അമേരിക എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്ര സെനകയുടെ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈൻ ബ്രിടന്‍ നിഷ്‌കര്‍ഷിക്കുന്നില്ല. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രാസെനകയും ചേര്‍ന്നാണ് വികസിപ്പിച്ചത്.

കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിടൻ അംഗീകരിക്കാത്തത് വിവേചനമാണെന്ന് ഇൻഡ്യ നേരത്തെ ബ്രിടനെ അറിയിച്ചിരുന്നു. ക്വാറന്റൈൻ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇൻഡ്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസര്‍കാര്‍ നിലപാട് അറിയിച്ചിരുന്നു. ന്യൂയോര്‍കില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുകെ വിദേശകാര്യ സെക്രടറി ലിസ് ട്രസുമായി നടത്തിയ ചർചയിൽ പ്രശ്‍നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിടൻ നിലപാട് മയപ്പെടുത്തിയത്.



Keywords:  World, Britain, National, News, India, New Delhi, COVID-19, Vaccine, Britain approves Covishield vaccine
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia