Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവ് കേസില്‍ അകപ്പെട്ടതിന് പിന്നാലെ അപകീര്‍ത്തികരമായ ലേഖനങ്ങളും വിഡിയോകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി ശില്‍പ ഷെട്ടി; താരത്തിന്റെ മക്കളുടെ സ്വകാര്യതയിലും സുരക്ഷയിലും ആശങ്കയറിയിച്ച് കോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Mumbai,News,Court,Protection,Court,Media,Report,National,
മുംബൈ: (www.kvartha.com 21.09.2021) നീലചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്ര കേസില്‍ അകപ്പെട്ടതിന്
പിന്നാലെ അപകീര്‍ത്തികരമായ ലേഖനങ്ങളും വിഡിയോകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി ശില്‍പ ഷെട്ടി ബോംബൈ കോടതിയില്‍. കേസ് പരിഗണിച്ച കോടതി താരത്തിന്റെ മക്കളുടെ സ്വകാര്യതയിലും സുരക്ഷയിലും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

Bombay High Court says media reports on Shilpa Shetty's life with her kids are of concern, Mumbai, News, Court, Protection, Court, Media, Report, National

'ശില്‍പ ഷെട്ടിയെക്കുറിച്ച് എനിക്ക് ആശങ്കയില്ല. അവര്‍ സ്വയം കാര്യങ്ങള്‍ കൈകാര്യം ചെയ്യും. എന്നാല്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കുറിച്ചാണ് കൂടുതല്‍ ആശങ്ക. കുട്ടികളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള മാധ്യമ റിപോര്‍ടുകള്‍ ആശങ്കയുയര്‍ത്തുന്നു' എന്നും ജസ്റ്റിഡ് ഗൗതം പടേല്‍ പറഞ്ഞു.

നീലചിത്ര നിര്‍മാണ വിതരണ കേസില്‍ ജൂലൈയിലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. സെപ്റ്റംബര്‍ 20ന് രാജ് കുന്ദ്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം മാധ്യമങ്ങളുടെ പ്രധാനശ്രദ്ധാകേന്ദ്രമായിരുന്നു ശില്‍പ ഷെടിയും മക്കളും. കുട്ടികളുടെ ഉള്‍പെടെ വ്യക്തിജീവിതത്തെ മാനിക്കാത്തതായിരുന്നു മാധ്യമ റിപോര്‍ടുകളെന്നും ശില്‍പയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ മാധ്യമ റിപോര്‍ടുകള്‍ വിലക്കണമെന്ന ശില്‍പയുടെ ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറായില്ല. അതേസമയം മൂന്ന് സ്വകാര്യവ്യക്തികള്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോകള്‍ നീക്കം ചെയ്യണമെന്നും വീണ്ടും അപ്‌ലോഡ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

സ്വകാര്യ വ് ളോഗര്‍മാരെയും ബ്ലോഗര്‍മാരെയും മാധ്യമ സ്ഥാപനങ്ങളെയും കോടതി തരംതിരിച്ച് ചൂണ്ടിക്കാട്ടുകയും ചെയ്തു. പരമ്പരാഗത മാധ്യമങ്ങള്‍ യുക്തിസഹമായ ഉപദേശങ്ങള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ കോടതി എന്നാല്‍ ബ്ലോഗര്‍മാരെക്കുറിച്ച് അങ്ങനെ പറയാന്‍ കഴിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ശില്‍പ ഷെട്ടിയുടെ അഭിഭാഷക സംഘത്തോട് സ്വകാര്യ വ് ളോഗര്‍മാര്‍/ബ്ലോഗര്‍മാര്‍ എന്നിവരെയും പരമ്പരാഗത മാധ്യമങ്ങളെയും രണ്ടായി കാണണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഒക്‌ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

Keywords: Bombay High Court says media reports on Shilpa Shetty's life with her kids are of concern, Mumbai, News, Court, Protection, Court, Media, Report, National.

Post a Comment