ഭാരതപ്പുഴയില്‍ 2 ദിവസം മുന്‍പ് ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡികല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി
Sep 14, 2021, 10:06 IST
പാലക്കാട്: (www.kvartha.com 14.09.2021) വാണിയംകുളത്ത് ഭാരതപ്പുഴയില്‍ മാന്നന്നൂര്‍ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡികല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കിട്ടിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
2 ദിവസം മുന്‍പാണ് കടവില്‍ കുളിക്കാനിറങ്ങിയ എം ബി ബി എസ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ, തൃശ്ശൂര്‍ ചേലക്കര സ്വദേശി മാത്യു എബ്രഹാം എന്നിവരെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. വൈകിട്ട് അഞ്ചരയോടെ മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഭാരതപ്പുഴയിലെ ഉരുക്ക് തടയണ പ്രദേശത്താണ് അപകടമുണ്ടായത്.
അവധി ദിനത്തില്‍ ഗൗതമും മാത്യുവുമടക്കം സഹപാഠികളായ 7 പേരുടെ സംഘമാണ് തടയണയ്ക്ക് സമീപം കുളിക്കാനെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കില്‍പെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൗതമും അപകടത്തില്‍പ്പെടുകയായിരുന്നു. ഉരുക്ക് തടയണയുടെ ഒരുവശം തകര്‍ന്ന് പുഴ 300 മീറ്ററോളം കരയിലേക്ക് കയറി വന്ന ദുര്‍ഘട മേഖലയിലാണ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടത്.
ഷൊര്‍ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, ഒറ്റപ്പാലം പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായവും തേടിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.