Follow KVARTHA on Google news Follow Us!
ad

അന്യഗ്രഹജീവി പറക്കും തളികയില്‍ വന്ന് തട്ടിക്കൊണ്ടുപോയി; ശരീരത്തില്‍ നാനോ ചിപ് ഘടിപ്പിച്ചു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു, ജോലിയും നഷ്ടപ്പെട്ടു; വിചിത്രമായ വാദവുമായി യുവാവ്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, New York,News,Media,Report,Kidnap,Researchers,World,
ന്യൂയോര്‍ക്ക്: (www.kvartha.com 15.09.2021) അന്യഗ്രഹജീവി പറക്കും തളികയില്‍ വന്ന് തട്ടിക്കൊണ്ടുപോയി, ശരീരത്തില്‍ നാനോ ചിപ് ഘടിപ്പിച്ചു. പിന്നാലെ ഭാര്യ ഉപേക്ഷിച്ചു, ജോലിയും നഷ്ടപ്പെട്ടു. വിചിത്രമായ വാദവുമായി യുവാവ്. യു എസിലാണ് ഇത്തരം വിചിത്രമായ വാദവുമായി യുവാവ് രംഗത്തെത്തിയത്. സ്റ്റീവ് കോള്‍ബേണ്‍ ആണ് ആ യുവാവ്.

Bizarre! Man claims he got divorced and lost his job after aliens abducted him and put 'an implant' in his arm, New York, News, Media, Report, Kidnap, Researchers, World

ഒരു തവണയല്ല, നൂറുതവണയെങ്കിലും അന്യഗ്രഹ ജീവികളുടെ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നും യുവാവ് പറയുന്നു. വീടിന് പിന്‍വശത്ത് ആകാശത്ത് ദൃശ്യമായ പറക്കുംതളികയിലേക്കാണ് തന്നെ അവര്‍ തട്ടിക്കൊണ്ടുപോയത്. ഒരു സാധാരണ ചാരനിറം പോലെ കാണപ്പെടുന്ന അന്യഗ്രഹജീവികള്‍ പലതവണ ഈ പറക്കുംതളികയിലേക്ക് തന്നെ തട്ടിക്കൊണ്ടുപോയെന്നും സ്റ്റീവ് പറയുന്നു.

ദി ഡെയ്‌ലി സ്റ്റാര്‍ യുകെയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. കോസ്റ്റ് ടു കോസ്റ്റ് ഷോയില്‍ സ്റ്റീവ് തന്റെ അനുഭവം വിവരിക്കുകയും തട്ടിക്കൊണ്ടുപോകലിനെ തുടര്‍ന്ന് അന്യഗ്രഹജീവികളെക്കുറിച്ചുള്ള ഗവേഷണത്തിനായി തന്റെ ജീവിതം സമര്‍പിക്കാന്‍ ചിലര്‍ സമീപിച്ചതായും വെളിപ്പെടുത്തി.

വീടിന് പിന്‍വശത്തുള്ള തന്റെ അവോക്കാഡോ മരത്തിന് മുകളില്‍ ഒരുപറക്കുംതളിക ചുറ്റിക്കറങ്ങുന്നത് താന്‍ കാണാനിടയായി. അതിനുശേഷമാണ് ഇത്തരം സംഭവങ്ങള്‍ ആരംഭിച്ചതെന്നും സ്റ്റീവ് പറയുന്നു. ഒരു പച്ച ലൈറ്റ് ബീം ഉപയോഗിച്ച് ഈ പറക്കുംതളികയിലേക്ക് പെട്ടെന്ന് തന്നെ ആകര്‍ഷിക്കുകയായിരുന്നുവെന്നും സ്റ്റീവ് പറയുന്നു. തുടര്‍ന്ന് ഒരു മെഡികെല്‍ സംവിധാനങ്ങളുള്ള മുറിയിലേക്ക് കൊണ്ടുപോയി. അവിടെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ട്യൂബിന്റെ ഒരു ഭാഗത്തിലൂടെ ഒപ്റ്റിക് ഫൈബര്‍ ഉള്ള ഒരു ഉപകരണം ശരീരത്തില്‍ സ്ഥാപിച്ചു. ഇതില്‍നിന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ പുറത്തു വരുന്നുണ്ടായിരുന്നു.

ഈ അനുഭവം ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടിനെ തന്നെ മാറ്റിയെന്നും ചില സമയങ്ങളില്‍, ഇവിടെയുള്ള മനുഷ്യരുമായി ഒത്തുപോകുന്നത് ബുദ്ധിമുട്ടായിത്തീര്‍ന്നുവെന്നും സ്റ്റീവ് പറയുന്നു. 'തന്റെ ഭാര്യക്ക് സമാനമായ അനുഭവങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു, എന്നിരുന്നാലും, അവള്‍ അതില്‍ തൃപ്തയല്ലെന്നും എല്ലാത്തിനും കാരണം താനാണെന്ന് കുറ്റപ്പെടുത്താന്‍ തുടങ്ങിയെന്നും ഇതോടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും, അവള്‍ തന്നെ ഉപേക്ഷിച്ചുപോയെന്നും സ്റ്റീവ് പറയുന്നു.

അന്യഗ്രഹജീവികള്‍ പിടിച്ചുകൊണ്ടുപോയി ശരീരത്തില്‍ ചിപ് ഘടിപ്പിച്ചുവെന്ന വിവരം പുറത്തായതോടെയാണ് സ്റ്റീവിന് ജോലി നഷ്ടമായത്. എന്നാല്‍ ജോലി നഷ്ടമായെങ്കിലും ഇത് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറ്റുകയും അന്യഗ്രഹജീവികളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നും സ്റ്റീവ് പറയുന്നു.

Keywords: Bizarre! Man claims he got divorced and lost his job after aliens abducted him and put 'an implant' in his arm, New York, News, Media, Report, Kidnap, Researchers, World.

Post a Comment