പട്‌ന: (www.kvartha.com 19.09.2021) നാലാം ക്ലാസുകാരിയെ പ്രധാനാധ്യാപകന്‍ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ബിഹാറില്‍ കാതിഹാര്‍ ജില്ലയിലാണ് പരിസരവാസികളെ ഞെട്ടിച്ച സംഭവം. അധ്യാപകനെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ മെഡികല്‍ പരിശോധനക്ക് വിധേയമാക്കിയതായും പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥിയായ 12കാരിയെ അധ്യാപകന്‍ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിക്കുകയും കവിളില്‍ കടിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് അധ്യാപകന്റെ മുറിയിലെത്തിയവര്‍ കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം പ്രധാനാധ്യാപകനെ മുറിയില്‍ പൂട്ടിയിട്ടു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രധാനാധ്യാപകനെ നാട്ടുകാര്‍ കൈകാര്യവും ചെയ്താണ് പൊലീസിന് വിട്ടുകൊടുത്തത്.
വിദ്യാര്‍ഥിയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന സംഭവം അറിഞ്ഞ് നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും സ്‌കൂളിന് പുറത്ത് തടിച്ചുകൂടിയിരുന്നു. പൊലീസെത്തി സംഭവം അന്വേഷിക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തുടര്‍ന്ന് അധ്യാപകനെ പൊലീസ് പുറത്തെത്തിച്ചതോടെ രോഷാകുലരായ ഗ്രാമവാസികള്‍ കല്ലും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രോഷാകുലരായ ആള്‍ക്കൂട്ടത്തിനിടിയില്‍നിന്ന് പൊലീസുകാരുടെ കഠിന പരിശ്രമത്തിലൂടെ അധ്യാപകനെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.
അതേസമയം തനിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതിനാലാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്നും മനപൂര്‍വമല്ലെന്നും അധ്യാപകന്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ആദ്യമായല്ല സ്‌കൂളില്‍ പെണ്‍കുട്ടിയെ അധ്യാപകന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അധ്യാപകനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.