Follow KVARTHA on Google news Follow Us!
ad

ഇന്‍ഡ്യന്‍ ടീമിന്റെ പരിശീലകനായി വീണ്ടും അനില്‍ കുംബ്ലെ!! പുതിയ പരിശീലകരെ തേടി ബി സി സി ഐ

BCCI could ask Anil Kumble to replace Ravi Shastri as head coach, VVS Laxman also in contention#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 18.09.2021) ശാസ്ത്രിയ്ക്ക് പകരം ഇന്‍ഡ്യന്‍ ടീമിന്റെ പരിശീലകനായി വീണ്ടും അനില്‍ കുംബ്ലെ എത്തിയേക്കുമെന്ന് റിപോര്‍ട്. ശാസ്ത്രിയ്ക്ക് മുന്‍പ് ഇന്‍ഡ്യയെ കുംബ്ലെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപിനു ശേഷം ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് രവി ശാസ്ത്രി ഒഴിയുമ്പോള്‍ പകരം പുതിയ പരിശീലകനെ കണ്ടുപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ബി സി സി ഐ ആരംഭിച്ചു.

രാഹുല്‍ ദ്രാവിഡ്, ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ, എം എസ് ധോനി, വി വി എസ് ലക്ഷ്മണന്‍ എന്നി പേരുകളും പരിശീലക സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. എന്നാല്‍ അനില്‍ കുംബ്ലെയെ വീണ്ടും ബി സി സി ഐ പരിശീലകനായി ചുമതല്‍പ്പെടുത്തനാണ് കൂടുതല്‍ സാധ്യത എന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്.

News, Cricket, Sports, India, Mahendra Singh Dhoni, Anil Kumble, Report, BCCI, Rahul Dravid, Mahela Jayawardene, VVS Laxman, Ganguly, BCCI could ask Anil Kumble to replace Ravi Shastri as head coach, VVS Laxman also in contention, says report.

 അദ്ദേഹത്തോട് പരിശീലകസ്ഥാനം വീണ്ടും ഏറ്റെടുക്കാന്‍ ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടതായും റിപോര്‍ടുണ്ട്.

പാകിസ്താനുമായി 2017 ഐ സി സി ചാംപ്യൻസ് ട്രോഫി ഫൈനലിലെ തോല്‍വിക്ക് പിന്നലെയാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്. ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോഹ്ലിയുമായുള്ള ചില പ്രശ്‌നങ്ങളും രാജിയില്‍ നിര്‍ണയക പങ്കുവഹിച്ചു.

ഇപ്പോള്‍ കുംബ്ലെ ഐ പി എല്‍ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ പരിശീലകനാണ്.


Keywords: News, Cricket, Sports, India, Mahendra Singh Dhoni, Anil Kumble, Report, BCCI, Rahul Dravid, Mahela Jayawardene, VVS Laxman, Ganguly, BCCI could ask Anil Kumble to replace Ravi Shastri as head coach, VVS Laxman also in contention, says report.< !- START disable copy paste -->

Post a Comment