Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ അനുമതി നിഷേധിച്ച് ബെന്‍ഗളൂറു നഗരസഭ

BBMP denied permission to install Modi statue#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെന്‍ഗളൂറു: (www.kvartha.com 19.09.2021) മോദി പ്രതിമയ്ക്ക് അനുമതി നിഷേധിച്ച് ബെന്‍ഗളൂറു നഗരസഭ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനാണ് ബെന്‍ഗളൂറു നഗരസഭ അനുമതി നിഷേധിച്ചത്.

മുന്‍ ഡെപ്യൂടി മേയറായ ബി ജെ പി നേതാവ് മുന്‍കയ്യെടുത്ത് നിര്‍മിച്ചതാണ് പ്രതിമ. പ്രതിമ സ്ഥാപിക്കാനായി ആന്ധ്രയില്‍ നിന്നു ബെന്‍ഗളൂറിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് അവസാന തീരുമാനവുമായി ബെന്‍ഗളൂറു നഗരസഭ രംഗത്തെത്തിയത്. 

News, National, India, Bangalore, Narendra Modi, Prime Minister, BJP, Politics, BBMP denied permission to install Modi statue


റോഡരികിലും നടപ്പാതകളിലും മറ്റു പൊതു സ്ഥലങ്ങളിലും പ്രതിമകളോ മറ്റു നിര്‍മാണങ്ങളോ പാടില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നഗരസഭാ അഡ്മിനിസ്‌ട്രേറ്ററുടെ നടപടി. അതേസമയം അനുമതി നിഷേധിച്ച സംഭവത്തില്‍ നഗരസഭയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിമയുടെ വിഷയം ചൂണ്ടിക്കാണിച്ച് തന്നെ പ്രവര്‍ത്തകര്‍ നഗരസഭയെ വിമര്‍ശിക്കുന്നുണ്ട്.

Keywords: News, National, India, Bangalore, Narendra Modi, Prime Minister, BJP, Politics, BBMP denied permission to install Modi statue

Post a Comment