വിഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം; നേരിട്ട അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടന്‍ അനീഷ് രവി

 


തിരുവനന്തപുരം: www.kvartha.com 20.09.2021) വിഡിയോ കോള്‍ വഴി കെണിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നും നേരിട്ട അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടന്‍ അനീഷ് രവി. അനീഷ് രവി ഇപ്പോള്‍ അഭിനയിക്കുന്ന സീരിയലിലെ കലാസംവിധായകനും തന്റെ സുഹൃത്തുമായ അനിലിന് സംഭവിച്ച അനുഭവമാണ് ഫേസ്ബുക് ലൈവിലൂടെ വിവരിച്ചത്.

വിഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം; നേരിട്ട അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടന്‍ അനീഷ് രവി

അനിലിന് സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും ഒരു വിഡിയോ കോള്‍ വരുകയായിരുന്നു. കോള്‍ എടുത്തപ്പോള്‍ തന്നെ കണ്ടത് ഒരു പെണ്‍കുട്ടി വസ്ത്രം മാറ്റുന്ന രംഗമാണ്. ഇത് കണ്ടപ്പോള്‍ തന്നെ കോള്‍ കട് ചെയ്തുവെന്നും നടന്‍ പറഞ്ഞു.

കോള്‍ കട് ചെയ്ത് അല്‍പ സമയത്തിന് ശേഷം ഇതിന്റെ സ്‌ക്രീന്‍ഷോടും വ്യാജമായി എഡിറ്റ് ചെയ്ത വിഡിയോയും കാണിച്ചുള്ള ഭീഷണിയാണ് വന്നത്.11,500 രൂപ നല്‍കണമെന്നായിരുന്നു കോള്‍ ഉടമയുടെ ആവശ്യം ഇല്ലെങ്കില്‍ വിഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നായിരുന്നു ഭീഷണി. ഇത്തരം ഭീഷണി നേരിടുന്ന നിരവധി ആളുകള്‍ സിനിമ സീരിയല്‍ രംഗത്തുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ അനീഷ് പറഞ്ഞു.

Keywords:  Blackmailing, Social Media, Video, News, Thiruvananthapuram, Actor, Facebook, Attempt to extort money by trapping video call; Actor Aneesh Ravi shares his experience on social media

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia