Follow KVARTHA on Google news Follow Us!
ad

കൈക്കൂലി വാങ്ങുന്നതിനിടെ അസി. മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയിലായതായി വിജിലന്‍സ്

Assistant Motor Vehicle inspector Arrested by Vigilance#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോട്ടയം: (www.kvartha.com 15.09.2021) കൈക്കൂലി വാങ്ങുന്നതിനിടെ അസി. മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയിലായതായി വിജിലന്‍സ്. പി എസ് ശ്രീജിത്തിനെയാണ് കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പൊന്‍കുന്നം മിനിസിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആര്‍ ടി ഒ ഓഫിസിലെ അസി. മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടറാണ് പി എസ് ശ്രീജിത്ത്.

പൊന്‍കുന്നം-പാലാ ഹൈവേയില്‍ പഴയ റീജനല്‍ ട്രാന്‍സ്‌പോര്‍ട് ഓഫിസിന് മുന്നില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആര്‍ ടി ഒ ഏജന്റിന്റെ കൈയില്‍നിന്ന് കൈക്കൂലിയായി 6850 രൂപ കൈപ്പറ്റുന്നതിനിടെ പിന്തുടര്‍ന്നുവന്ന് പിടികൂടുകയായിരുന്നുവെന്ന് വിജിലന്‍സ് അറിയിച്ചു.

News, Kerala, State, Kottayam, Bribe Scam, Arrested, Vigilance, Auto & Vehicles, Vehicles,  Assistant Motor Vehicle inspector Arrested by Vigilance


ആര്‍ ടി ഒ ഓഫിസിലെ പേഴ്‌സനല്‍ കാഷ് രജിസ്റ്ററില്‍ 380 രൂപ മാത്രമാണ് കൈയിലെന്നാണ് ചൊവ്വാഴ്ച ശ്രീജിത് രേഖപ്പെടുത്തിയിരുന്നത്. ഇത് പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. കൈക്കൂലി കൈപ്പറ്റുന്നതിന്റെ വിഡിയോ ദൃശ്യവും വിജിലന്‍സ് സംഘം പകര്‍ത്തി.

മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍, അസി. മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ലൈസന്‍സ് എടുക്കാന്‍ വരുന്നവരില്‍നിന്ന് ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന എജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ശ്രീജിത് കുടുങ്ങിയത്.

Keywords: News, Kerala, State, Kottayam, Bribe Scam, Arrested, Vigilance, Auto & Vehicles, Vehicles,  Assistant Motor Vehicle inspector Arrested by Vigilance

Post a Comment