Follow KVARTHA on Google news Follow Us!
ad

കുടിയൊഴിപ്പിക്കല്‍ സംഘര്‍ഷം; 'പൊലീസ് വെടിവയ്പ്പില്‍ മരിച്ചയാളുടെ മൃതദേഹം ചവിട്ടിമെതിച്ചു'; ഫോടോ ഗ്രാഫര്‍ അറസ്റ്റില്‍, പിടിയിലായത് നെഞ്ചില്‍ ചവിട്ടുകയും ചാടുകയും ഇടിക്കുകയും ചെയ്യുന്ന നടുക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ

Assam Police arrests photographer seen injured man in viral video during clashes#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഗുവാഹതി: (www.kvartha.com 24.09.2021) അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവയ്പ്പില്‍ മരിച്ചയാളുടെ മൃതദേഹം ചവിട്ടിമെതിച്ചെന്ന സംഭവത്തില്‍ ഫോടോ ഗ്രാഫര്‍ അറസ്റ്റില്‍. ജില്ലാ ഭരണകൂടം നിയമിച്ച ബിജയ് ശങ്കര്‍ ബനിയ എന്ന ഫോടോ ഗ്രാഫറാണ് അറസ്റ്റിലായത്. നടുക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

പുറത്തായ വീഡിയോ ദൃശ്യങ്ങളില്‍ ഫോടോ ഗ്രാഫര്‍ മൃതദേഹത്തോട് അതിക്രൂരമായാണ് പെരുമാറുന്നത്. മരിച്ചയാളുടെ നെഞ്ചില്‍ ചവിട്ടുകയും ചാടുകയും ഇടിക്കുകയും ചെയ്യുന്നതായിരുന്നു പുറത്തുവന്ന രംഗങ്ങള്‍. ക്യാമറയും കൈയില്‍ പിടിച്ച് പൊലീസ് ഒത്താശയോടെയായിരുന്നു ഇതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

News, National, India, Assam, Photo, Arrested, Police, Dead Body, Crime, Assam Police arrests photographer seen injured man in viral video during clashes


വ്യാഴാഴ്ച രാവിലെയാണ് ധറാങ്ങിലെ സിപാജറില്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച 800ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് വെടിവച്ചത്. ആക്രമണത്തില്‍ സദ്ദാം ഹുസൈന്‍, ശൈഖ് ഫരീദ് എന്നീ രണ്ടു പ്രദേശവാസികള്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്.

വെടിയേറ്റ് നിലത്തുവീണ ഇയാളെ ഇരുപതോളം പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് സംഘര്‍ഷ രംഗങ്ങള്‍ പകര്‍ത്താന്‍ സര്‍കാര്‍ നിയമിച്ച ബിജോയ് ബോണിയ ക്രൂരമായി പെരുമാറിയത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് അസം സര്‍കാര്‍ ഉത്തരവിട്ടു.

News, National, India, Assam, Photo, Arrested, Police, Dead Body, Crime, Assam Police arrests photographer seen injured man in viral video during clashes


അതേസമയം, ഒഴിപ്പിക്കല്‍ നടക്കുമെന്നും അതില്‍ മാറ്റമുണ്ടാവില്ലെന്നും പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

Keywords: News, National, India, Assam, Photo, Arrested, Police, Dead Body, Crime, Assam Police arrests photographer seen injured man in viral video during clashes

Post a Comment