ഹൈദരാബാദ്: (www.kvartha.com 16.09.2021) 6 വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പൊലീസ് തേടുന്ന 30കാരനെ കൊല്ലുമെന്ന മന്ത്രിയുടെ ഭീഷണി വിവാദത്തില്‍. ഏറ്റുമുട്ടലില്‍ പ്രതിയെ കൊല്ലുമെന്ന തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയുടെ വാക്കുകള്‍ വിവാദമായി. കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന് മന്ത്രി പ്രതികരിച്ചത്.
പ്രതിയെ ഉടന്‍ പിടികൂടുമെന്നും മന്ത്രി മല്ല റെഡ്ഡി പറഞ്ഞു. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍കാര്‍ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. പ്രതി പല്ലാകൊണ്ട സ്വദേശി രാജുവിന്റെ ചിത്രങ്ങളും തെലങ്കാന പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
6 വയസുകാരിയുടെ അയല്‍വാസി കൂടിയായ പ്രതിയാണ് ബലാല്‍സംഗം ചെയ്ത് കുട്ടിയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ആരോപണമുണ്ട്. പിഞ്ചുകുഞ്ഞിന്റെ ക്രൂരമായ മരണത്തെ തുടര്‍ന്ന് പ്രതിയെ
പിടികൂടാത്തതിലും വന്‍ ജനരോഷമാണ് ഉയരുന്നത്.