Follow KVARTHA on Google news Follow Us!
ad

'സാരി ധരിച്ചെത്തിയാൽ പ്രവേശനമില്ല'; വ്യത്യസ്ത നിയമമുള്ള ഹോടെൽ അടപ്പിച്ച് കോർപറേഷൻ

Aquila, Delhi restaurant that denied entry to saree-clad woman, shut by South MCD, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 30.09.2021) സാരി ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചുവെന്ന ആരോപണമുയർന്ന ഡെൽഹിയിലെ അൻസൽ പ്ലാസയിലെ ദി അക്വില റെസ്റ്റോറന്റ് കോർപറേഷൻ അടപ്പിച്ചു.

സൗത് ദില്ലി മുനിസിപൽ കോർപറേഷനാണ് നോടീസ് നൽകിയത്. അതേസമയം സാരി വിവാദവുമായി ബന്ധപ്പെട്ട യാതൊന്നും നോടീസിൽ പരാമർശിച്ചില്ലെന്നാണ് വിവരം. മറിച്ച് ഹെൽത് ട്രേഡ് ലൈസൻസില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.

മൂന്ന് ദിവസം മുൻപാണ് ഹോടെൽ അടപ്പിച്ചത്. സെപ്തംബർ 21 ന് ഹോടെലിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം 24 നാണ് ഇവർക്ക് നോടീസ് നൽകിയത്. ഹോടെൽ വൃത്തിഹീനമായിരുന്നുവെന്നും പൊതുസ്ഥലം കയ്യേറിയാണ് ഹോടെൽ നിർമിച്ചതെന്നുമാണ് നോടീസിൽ ആരോപിക്കുന്നത്.

അതേസമയം നാല് ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ യുവതി ഹോടെലിനെതിരെ രംഗത്ത് വന്നത്. സാരി ധരിച്ചെത്തിയത് കൊണ്ട് തന്നെ ഹോടെലിലേക്ക് പ്രവേശിപ്പിച്ചില്ലെന്നായിരുന്നു ഇവരുടെ ആരോപണം.

News, New Delhi, National, India, Hotel, Top-Headlines, Social Media, Aquila, Delhi restaurant,

ഈ വീഡിയോ ട്വിറ്ററിൽ വൈറലായിരുന്നു. പിന്നാലെ ഹോടലുടമകൾ ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പരമ്പരാഗത ഇൻഡ്യൻ വേഷം ധരിക്കുന്നവർക്ക് പ്രവേശം നിഷേധിക്കുന്ന ഏതൊരു ഹോടെലിനും ബാറിനും നേരെ അഞ്ച് ലക്ഷം രൂപ പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ആൻഡ്രൂസ് ഗഞ്ചിലെ കോൺഗ്രസ് കൗൺസിലർ അഭിഷേക് ദത് രംഗത്ത് വന്നിരുന്നു.

ഇദ്ദേഹമാണ് ഹോടെൽ സർകാർ ഭൂമി കയ്യേറിയാണ് നിർമിച്ചിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും ആരോപിച്ചത്. പിന്നാലെയാണ് ആരോഗ്യവിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയത്.

Keywords: News, New Delhi, National, India, Hotel, Top-Headlines, Social Media, Aquila, Delhi restaurant, Aquila, Delhi restaurant that denied entry to saree-clad woman, shut by South MCD.
< !- START disable copy paste -->

Post a Comment