ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായുള്ള നിഷിലെ ഡിഗ്രി കോഴ്സുകളിലേക്ക് ഒക്ടോബര്‍ 7 വരെ അപേക്ഷിക്കാം

 


തിരുവനന്തപുരം: (www.kvartha.com 30.09.2021) ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായുള്ള നിഷിലെ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ട സമയം നീട്ടി. നിഷ്-ല്‍ നടത്തുന്ന കേരള യൂനിവേഴ്സിറ്റി അംഗീകൃത ബിഎസ്സി കമ്പ്യൂടര്‍ സയന്‍സ് (എച്ഐ), ബാചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എച്ഐ), ബാചിലര്‍ ഓഫ് കൊമേഴ്സ് (എച്ഐ) ഡിഗ്രി
എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷിക്കണ്ടത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബര്‍ 7 ലേക്കാണ് നീട്ടിയത്. ഓ​ഗസ്റ്റ് 25 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.

ഇൻഡ്യയിലെ അംഗീകൃത യൂനിവേഴ്സിറ്റി/ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലസ് ടു അല്ലെങ്കില്‍ ഇൻഡ്യയിലെ യൂനിവേഴ്സിറ്റികള്‍ ഡിഗ്രി കോഴ്സിന് പരിഗണിക്കുന്ന തത്തുല്യമായ അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം.

ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായുള്ള നിഷിലെ ഡിഗ്രി കോഴ്സുകളിലേക്ക് ഒക്ടോബര്‍ 7 വരെ അപേക്ഷിക്കാം

കേള്‍വിയിലും സംസാരത്തിലും വിഷമതകള്‍ നേരിടുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമഗ്രവും വിവിധോദ്ദേശ്യപരവുമായ സ്ഥാപനമാണ് നിഷ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www(dot)nish(dot)ac(dot)in, admissions(dot)nish(dot)ac(dot)in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹെല്‍പ് ഡെസ്ക് നമ്പര്‍: 0471-2944635.

Keywords:  News, Thiruvananthapuram, Kerala, State, Education, Top-Headlines, Application, Applications for degree, Applications for degree courses at NISH can be submitted until October 7.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia