Follow KVARTHA on Google news Follow Us!
ad

പ്രഫഷണല്‍ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പി എം സ്കോളർഷിപിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി ഒക്ടോബർ 15 ന്

Applications are invited for PM Scholarships for students pursuing professional courses, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 22.09.2021) പ്രഫഷണല്‍ കോഴ്സുകളിൽ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാർഥികൾക്ക് പി എം സ്കോളർഷിപിന് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും പി എം സ്‌കോളര്‍ഷിപിന് അപേക്ഷ സമർപിക്കാം. എൻജിനീയറിങ്, മെഡികൽ, ഡെന്റൽ, വൈറ്റിനറി, ബി ബി എ, ബി സി എ, ബി ഫാം, ബി എസ് സി നഴ്സിംഗ്, അഗ്രികള്‍ചര്‍ തുടങ്ങിയവ പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷ സമർപിക്കാം,

News, New Delhi, Education, Top-Headlines, National, India, Applications, Professional courses, PM Scholarship,

ദേശീയ സ്‌കോളര്‍ഷിപ് പോര്‍ടലായ www(dot)scholarship(dot)gov(dot)in വഴിയാണ് അപേക്ഷകള്‍ സമര്‍പി ക്കേണ്ടത്. പ്ലസ് ടു/ഡിപ്ലോമ /ബിരുദത്തിൽ 60 ശതമാനം മാര്‍ക് ലഭിച്ചിരിക്കണം. ഒരു കുടുംബത്തിലെ രണ്ട് വിദ്യാർഥികൾക്ക് സ്‌കോളര്‍ഷിപ് ലഭിക്കും. പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ 3,000 രൂപയും വര്‍ഷത്തില്‍ 36,000 രൂപയുമാണ് ലഭിക്കുക അതേസമയം ആണ്‍കുട്ടികള്‍ക്ക് 2,500 എന്ന തോതില്‍ 30,000 രൂപയും സ്കോളർഷിപ് ലഭിക്കും.

Keywords: News, New Delhi, Education, Top-Headlines, National, India, Applications, Professional courses, PM Scholarship, Applications are invited for PM Scholarships for students pursuing professional courses.
< !- START disable copy paste -->


Post a Comment