Follow KVARTHA on Google news Follow Us!
ad

പാറശാലയില്‍ കിണര്‍ കുഴിക്കുകയായിരുന്ന തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമമെന്ന് പരാതി; സുഹൃത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് വീണ യുവാവിനെ പുറത്തെടുത്തത് ഫയര്‍ഫോഴ്‌സെത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,attack,Injured,Complaint,Police,Kerala,
തിരുവനന്തപുരം: (www.kvartha.com 23.09.2021) പാറശാലയില്‍ കിണര്‍ കുഴിക്കുകയായിരുന്ന തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമമെന്ന് പരാതി. പാറശാല സ്വദേശി സാബുവിനെയാണ് സുഹൃത്ത് ബിനു കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. കല്ലേറില്‍ സാബുവിന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. 

പണി നടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ കല്ലുകളെടുത്ത് ഇടുകയായിരുന്നുവെന്നാണ് പരാതി. കല്ല് ദേഹത്ത് വീണ് കുഴഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണുപോയ സാബുവിനെ ഒടുവില്‍ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

കല്ലെറിഞ്ഞ ബിനുവിനെ പൊലീസ് തിരയുകയാണ്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയെന്നാണ് സൂചന. സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലിചെയ്യുന്നവരായിരുന്നു. കൂലിത്തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സാബു നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിനുവിന് തന്നോട് മുന്‍കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. അസഭ്യം വിളിച്ചു പറഞ്ഞുവെന്നും കൊല്ലാനായി രണ്ട് പ്രാവശ്യം കിണറ്റിലേക്ക് കല്ലെടുത്തിട്ടുവെന്നും സാബു പറഞ്ഞു.

An attempt  to pelt stone at worker who was digging a well in Parashala, Thiruvananthapuram, News, Attack, Injured, Complaint, Police, Kerala

Keywords: An attempt  to pelt stone at worker who was digging a well in Parashala, Thiruvananthapuram, News, Attack, Injured, Complaint, Police, Kerala.

Post a Comment