Follow KVARTHA on Google news Follow Us!
ad

അല്‍ജീരിയയുടെ മുന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബുദിഫ്‌ലീക അന്തരിച്ചു

Algeria's former President Bouteflika dies at 84#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

അല്‍ജിയേഴ്‌സ്: (www.kvartha.com 19.09.2021) അല്‍ജീരിയയുടെ മുന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബുദിഫ്‌ലീക അന്തരിച്ചു. 84 വയസായിരുന്നു. രാജ്യത്ത് ഏറ്റവും കാലം പ്രസിഡന്റായിരുന്ന നേതാവാണ്. 2019 ല്‍ 20 വര്‍ഷത്തെ പ്രസിഡന്റ് അധികാരത്തില്‍ നിന്ന് രാജി വയ്ക്കുകയായിരുന്നു. 1999ലാണ് സൈന്യത്തിന്റെ പിന്‍തുണയോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. 

News, World, International, President, Death, Obituary, Algeria's former President Bouteflika dies at 84


ഫ്രന്‍ജ് കോളനിവാഴ്ചയ്ക്ക് എതിരെ അല്‍ജീരിയയുടെ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന ബുദിഫ്‌ലീക 1999 മുതല്‍ 2019 വരെയാണ് പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടായിരുന്നത്. 1962ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ആദ്യ വിദേശകാര്യ മന്ത്രി ആയി സ്ഥാനമേറ്റു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രി എന്ന പദവി ബുദിഫ്‌ലീകയ്ക്കാണ്. 

അസുഖം മൂലം 2013 മുതല്‍ ഏറെക്കാലം അദ്ദേഹം പൊതുവേദിയില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് 2017 ലാണ് പൊതുവേദിയിലെത്തിയത്. തുടര്‍ച്ചയായ 5-ാം വര്‍ഷവും മത്സരിക്കാനൊരുങ്ങിയതോടെ ജനങ്ങള്‍ പ്രക്ഷോഭം നടത്തുകയായിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2019 ഏപ്രിലില്‍ സ്ഥാനമൊഴിഞ്ഞ അദ്ദേഹം പൊതുരംഗത്തുനിന്ന് വിട്ടുനിന്നു.

Keywords: News, World, International, President, Death, Obituary, Algeria's former President Bouteflika dies at 84

Post a Comment