Follow KVARTHA on Google news Follow Us!
ad

അസദുദ്ദീന്‍ ഒവൈസിയുടെ വീട് ആക്രമിച്ചെന്ന കേസ്; 5 പേര്‍ അറസ്റ്റില്‍, പിടിയിലായത് ഹിന്ദുസേനാ പ്രവര്‍ത്തകരെന്ന് പൊലീസ്

AIMIM chief Asaduddin Owaisi’s home in Delhi vandalized, five men arrested#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 22.09.2021) എ ഐ എം ഐ എം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഡെല്‍ഹിയിലെ വീടിന് നേരെ ആക്രമണം നടത്തിയെന്ന കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഹിന്ദു സേനയുടെ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഒവൈസിയുടെ വീട് ആക്രമിച്ചതെന്ന് ന്യൂ ഡെല്‍ഹി ഡി സി പി ദീപക് യാദവ് പറഞ്ഞു.

സംഭവസ്ഥലത്തുവച്ചാണ് അഞ്ച് പ്രതികളെ പിടികൂടിയതെന്നും ഒവൈസിയുടെ പ്രസ്താവനകളില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പറഞ്ഞുവെന്നും ദീപക് യാദവ് പറഞ്ഞു. ചോദ്യംചെയ്യല്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അശോക റോഡിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. 

News, National, India, New Delhi, Attack, Case, Accused, Arrested, Police, Politics, AIMIM chief Asaduddin Owaisi’s home in Delhi vandalized, five men arrested


വീടിന് നേരെ ആക്രമണമുണ്ടായതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അക്രമികള്‍ ഗെയ്റ്റ് കേടുവരുത്തുകയും വീടിന്റെ ചില്ലുകള്‍ ഉടയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

Keywords: News, National, India, New Delhi, Attack, Case, Accused, Arrested, Police, Politics, AIMIM chief Asaduddin Owaisi’s home in Delhi vandalized, five men arrested

Post a Comment