Follow KVARTHA on Google news Follow Us!
ad

നടി പായല്‍ ഘോഷിന് നേർക്ക് അജ്ഞാതർ ആസിഡ് ആക്രമണത്തിന് ശ്രമിച്ചെന്ന് പരാതി

Actress Payal Ghosh injured, alleges suspected 'acid attack' by masked men, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊൽക്കത്ത: (www.kvartha.com 21.09.2021) നടി പായല്‍ ഘോഷിന് നേർക്ക് അജ്ഞാത സംഘം ആസിഡ് ആക്രമണത്തിന് ശ്രമിച്ചെന്ന് റിപോർട്. അജ്ഞാതര്‍ തന്നെ ആക്രമിച്ചുവെന്ന് പായല്‍ ഘോഷ്
തന്നെയാണ് പരാതി നൽകിയത്.

ഞായറാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡുമായിട്ടാണ് മുഖംമൂടിയിട്ട പുരുഷൻമാര്‍ തന്നെ ആക്രമിച്ചെന്നും, ആക്രമണത്തില്‍ തനിക്ക് പരുക്കേറ്റുവെന്നും താരം പറഞ്ഞു.

ആക്രമികളുടെ കൈവശം ആസിഡ് കുപ്പികളുണ്ടായിരുന്നുവെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പായല്‍ ഘോഷ് 'ഐഎഎൻഎസി'നോട് പറഞ്ഞു.

News, Kolkata, India, Entertainment, Cinema, Actress, Film, Attack, Police, Case, National, Actress Payal Ghosh, Payal Ghosh, Acid attack,

മരുന്ന് വാങ്ങിക്കാൻ പുറത്തു പോയതായിരുന്നു താൻ. ഡ്രൈവിംഗ് സീറ്റിലിരിക്കുകയായിരുന്ന എനിക്ക് നേരെ മാസ്‍ക് ധരിച്ച ചിലര്‍ വരികയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡുകൊണ്ടു ചിലര്‍ തലയില്‍ ഇടിച്ചു. ഭയന്നു നിലവിളിച്ചപ്പോള്‍ അവര്‍ പിൻമാറി. അപ്പോൾ ഇരുമ്പ് ദണ്ഡ് കയ്യില്‍ ഇടിച്ചുവെന്നും പായല്‍ ഘോഷ് പറഞ്ഞു.

സംഭവത്തില്‍ നിയമ നടപടിയുമായി താൻ മുന്നോട്ടുപോകുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പായല്‍ ഘോഷ് പറഞ്ഞു.

Keywords: News, Kolkata, India, Entertainment, Cinema, Actress, Film, Attack, Police, Case, National, Actress Payal Ghosh, Payal Ghosh, Acid attack, Actress Payal Ghosh injured, alleges suspected 'acid attack' by masked men.
< !- START disable copy paste -->


Post a Comment