ചെന്നൈ: (www.kvartha.com 19.09.2021) നീറ്റ് പരീക്ഷയും അതിന് പിന്നാലെയുള്ള വിദ്യാര്‍ഥികളുടെ ആത്മഹത്യകളും തമിഴ്‌നാട്ടില്‍ തുടര്‍ക്കഥകളായതോടെ വീഡിയോ സന്ദേശവുമായി തമിഴ് നടന്‍ സൂര്യ. നീറ്റ് പരീക്ഷ ജീവിതത്തേക്കാള്‍ വലുതല്ല, നിങ്ങള്‍ വിഷാദത്തിലാണെങ്കില്‍ പ്രിയപ്പെട്ടവരുടെ സഹായം തേടാന്‍ മറക്കരുതെന്ന് താരം പറയുന്നു. 'എനിക്ക് ഒന്നിനോടും ഭയമില്ലെ'ന്ന ആശയത്തിലുള്ള കവിത ചൊല്ലിയാണ് താരം സന്ദേശവുമായി എത്തിയത്.
തമിഴ് കവി സുബ്രഹ്മണ്യ ഭാരതി എഴുതിയ 'അച്ചമില്ലൈ, അച്ചമില്ലൈ, അച്ചം എന്‍ബത്ത് ഇല്ലയെ' (എനിക്ക് ഒന്നിനോടും ഭയമില്ല) എന്ന കവിത ചൊല്ലി വീഡിയോ ആരംഭിച്ച സൂര്യ എല്ലാ വിദ്യാര്‍ഥികളും ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ ജീവിക്കണമെന്ന് ഒരു സഹോദരനെന്ന നിലയില്‍ നിങ്ങളോട് അപേക്ഷിക്കുകയാണെന്ന് പറയുന്നു.
പരീക്ഷ എന്നത് ജീവിതത്തേക്കാള്‍ വലുതല്ല. നിങ്ങള്‍ വിഷാദത്തിലാണെങ്കില്‍, മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ എന്നിവരുടെ സഹായം തേടാന്‍ മറക്കരുത്. ഭയം, ഉത്കണ്ഠ, നിരാശ, വിഷാദം എന്നിവ കുറച്ച് സമയത്തിനുശേഷം ഇല്ലാതാകും എന്നാല്‍ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം, അത് നമ്മെ സ്‌നേഹിക്കുന്നവര്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കുന്ന ആജീവനാന്ത ശിക്ഷയാണെന്നും സൂര്യ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
Keywords: News, National, India, Chennai, Actor, Cine Actor, Entertainment, Education, Social Media, Video, Students, Examination, Actor Suriya Reaches Out To NEET Aspirants, Says ‘An Exam Not Bigger Than Your Life’என் தம்பி தங்கைகளுக்கு…
— Suriya Sivakumar (@Suriya_offl) September 18, 2021
அச்சமில்லை அச்சமில்லை அச்சமென்பதில்லையே… pic.twitter.com/jFOK9qxqyN