Follow KVARTHA on Google news Follow Us!
ad

എന്തായിരുന്നു ഭയങ്കര കരച്ചിലൊക്കെ; 'കരച്ചില്‍ വിഡിയോ' സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ രുക്മിണിയമ്മയെ വിഡിയോ കോള്‍ ചെയ്ത് നടന്‍ മോഹന്‍ലാല്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Actor,Mohanlal,Cinema,Phone call,Kerala,
കൊച്ചി: (www.kvartha.com 21.09.2021) 'കരച്ചില്‍ വിഡിയോ' സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ രുക്മിണിയമ്മയെ വിഡിയോ കോള്‍ ചെയ്ത് അമ്പരപ്പിച്ച് നടന്‍ മോഹന്‍ലാല്‍. നാളുകളായി തന്നെ കാണണമെന്നാഗ്രഹിച്ച 80 കാരിയായ രുക്മിണിയമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. 

ലാലേട്ടനെ കാണണമെന്നും വിഡിയോ കോളിലെങ്കിലും കണ്ടാല്‍ മതിയെന്നും രുക്മിണിയമ്മ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പൂങ്കുന്നത്തെ അഗതി മന്ദിരത്തിലാണ് രുക്മിണിയമ്മ താമസിക്കുന്നത്.

Actor Mohanlal calling his fan Rukminiyamma, Kochi, News, Actor, Mohanlal, Cinema, Phone call, Kerala

മോഹന്‍ലാലിനെ നേരില്‍ കാണാനാകാത്തതിന്റെ സങ്കടം പറഞ്ഞുകൊണ്ട് കരയുന്ന രുക്മിണിയമ്മയുടെ വിഡിയോ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഉള്‍പെടെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. വിഡിയോ കണ്ടതിന് പിന്നാലെ മോഹന്‍ലാല്‍ രുക്മിണിയമ്മയെ വിളിക്കുകയും ചെയ്തു. എന്തായിരുന്നു ഭയങ്കര കരച്ചിലൊക്കെ എന്ന് ചോദിച്ചുകൊണ്ടാണ് താരം സംസാരം ആരംഭിക്കുന്നത്. കോവിഡ് സാഹചര്യം മാറിയ ശേഷം നേരില്‍ കാണാമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് താരം ഫോണ്‍വച്ചത്.

ഫോണ്‍വയ്ക്കാന്‍ നോക്കുമ്പോള്‍ മോഹന്‍ലാല്‍ രുക്മിണിയമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഇത്തരമൊരു വിഡിയോ കോളിന് അവസരമൊരുക്കിയത്.

 

 Keywords: Actor Mohanlal calling his fan Rukminiyamma, Kochi, News, Actor, Mohanlal, Cinema, Phone call, Kerala.

Post a Comment